Tuesday, September 20, 2011
പഠനം പാല്‍പ്പായസം അല്ല ,,!
ഞങ്ങള്‍ പോളി ടെക്നിക് കോളേജില്‍ പഠിച്ചിരുന്ന കാലത്ത് ഞങ്ങളുടെ ഇംഗ്ലീഷ് അദ്ധ്യാപകന്‍ അവിടെ വന്നിരിക്കുന്നവര്‍ എല്ലാവരും പഠിക്കുന്നത് തൊഴില്‍ നേടാ നാണെന്നും അങ്ങനെയല്ലാത്തവര്‍ക്ക്‌പുറത്തു പോകാം എന്നും പറഞ്ഞു .ഞങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു മിടുക്കന്‍ ഉടനെ എഴുന്നേറ്റു പുറത്തേക്ക് നടന്നു ,അദ്ധ്യാപകന്‍ അവനെ തിരിച്ചു വിളിച്ചു അറിവ് നേടാന്‍ വന്നവര്‍ക്ക് മുന്‍ബെഞ്ചില്‍ ആണ് സ്ഥാനം എന്ന് പറഞ്ഞു ആദ്യത്തെ ബെഞ്ചുകളില്‍ ഒന്നിലിരുത്തി.
വിദ്യാഭ്യാസത്തിന്റെ ലക്‌ഷ്യം ആത്യന്തികമായി അറിവ് നേടല്‍ ആണെന്നും അത് നമ്മുടെ ജീവനോപാധി ആയി ഉപയോഗിക്കാം എന്ന് ഏതു കൊച്ചു കുട്ടിയും പറയും .എന്നെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസം നമ്മുടെ സാഹചര്യങ്ങളുമായി ഉള്ള സമരസപ്പെടലും അതെ സമയം തന്നെ അതിനെ അതിജയിക്കലും ആണ് .ആദ്യശ്വാസം മുതല്‍ നാം നമ്മെ നേടുകയും നമ്മെത്തന്നെ പുതുക്കുകയും അവസാനശ്വാസം വരെ നമ്മെ നിലനിര്‍ത്തുകയും വേണം .ഈ പുതുക്കലിന് ,പിടിച്ചു നിര്‍ത്തലിന് നാം ഉപയോഗിക്കുന്ന ഉപകരണം ആണ് വിദ്യാഭ്യാസം .ഒരു കുഞ്ഞു തന്റെ ആഹാരം എവിടെ എന്ന് മനസ്സിലാക്കുന്നത് മുതല്‍ പ്രായാധിക്യം മൂലം കണ്ണ് കാണാതാവുന്ന ഒരാള്‍ തന്റെ വഴി കൈ കൊണ്ടോ മറ്റോ പരതി കണ്ടെത്തുന്നത് വരെ വിദ്യാഭ്യാസം ആണ് .പക്ഷെ സാമ്പ്രദായികമായി നാം എല്ലാരും വിദ്യാഭ്യാസം എന്ന് പറയുന്ന വിദ്യാലയങ്ങളില്‍ നടന്നു വരുന്ന പഠന പദ്ധതിയെ പറ്റിയാണ് ഈ ചിന്തകള്‍ .
പഠനം എന്നാല്‍ ചില കാര്യങ്ങള്‍ പഠിക്കുകയും അവ ഉപയോഗിച്ച് ഒരു ജോലി നേടുകയും എന്നതാണ് ഇപ്പോഴത്തെ നടപ്പ് .കുറേക്കൂടി കൃത്യമായി പറഞ്ഞാല്‍ പണം അധികം ലഭിക്കുന്ന ജോലി നേടുകയും അതിലൂടെ സാമൂഹ മദ്ധ്യത്തില്‍ മാന്യതയും നേടുകയും ആണ് അതിന്റെ ലക്‌ഷ്യം എന്നായിത്തീര്‍ന്നിരിക്കുന്നു .ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന ജോലികള്‍ കിട്ടുന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ പോലും അധോ ഗുമസ്ത ജോലി നേടി സ്വസ്ഥമാകുന്ന ലജ്ജാകരമായ ഒരു അവസ്ഥയും കേരളത്തില്‍ കാണാം .ഒരു നിശ്ചിത പ്രായത്തില്‍ സര്‍ക്കാര്‍ ജോലി നേടിയിരിക്കണം എന്ന സാമൂഹ്യ നിബന്ധന ആവാം അതിനു പിന്നില്‍ .എന്തുമാവട്ടെ വിദ്യാഭ്യാസത്തിന്റെ വളരെ പ്രധാനമായ ഈ റോള്‍ നമ്മുടെ സമൂഹത്തില്‍ പണ്ടേ ഉറച്ചു കഴിഞ്ഞിട്ടുണ്ട് .പക്ഷെ അതിലെ തകരാര്‍ വിദ്യാഭ്യാസത്തിന്റെ പരമ പ്രധാനമായ മറ്റു ലക്ഷ്യങ്ങള്‍ അവഗണിക്കപ്പെടുന്നു എന്നതാണ് .ഇപ്പോള്‍ നിലവിലുള്ള ധാരണ അനുസരിച്ച് വിദ്യാഭ്യാസ സമ്പ്രദായത്തിനു വന്ന ചില കേടുപാടുകള്‍ പരിഹരിക്കേണ്ടത് അത്യാവശ്യമായി തീര്‍ന്നു എന്ന ഘട്ടത്തില്‍ ആണ് എണ്പതുകളുടെ തുടക്കത്തില്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് പഠനം പാല്‍പ്പായസം എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നത് .
ഇത് അന്നത്തെ സാഹചര്യങ്ങളില്‍ പരക്കെ സ്വാഗതം ചെയ്യപ്പെട്ടു , എന്ത് കൊണ്ടെന്നാല്‍ പരമ്പരാഗതമായ ഗുരുകുല രീതിയെ തച്ചു തകര്‍ത്ത് മെക്കാളെ പ്രഭുവിന്റെ വിദ്യാഭ്യാസ സംസ്കാരം നമ്മുടെ മണ്ണില്‍ പറിച്ചു നടുകയും അവ വേണ്ടത്ര ശോഭിക്കാതെ പോവുകയും ചെയ്തകാലം ആയിരുന്നല്ലോ അത്.ആ ഗുമസ്ത വിദ്യാരീതിയുടെ കുറ്റങ്ങളും കുറവുകളും സമൂഹം തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു .ആയിടെ തന്നെ ലോകബാങ്കിന്റെ ഡി.പി.ഇ.പി.പ്രൊജക്റ്റ് ആരംഭിക്കുകയും ചെയ്തു .അത് പരിഷത്തിന്റെ പഠനം പാല്‍പ്പായസം മുദ്രാവാക്യത്തിനു സ്വീകാര്യത നല്‍കി .അതിനു വേണ്ടി കൂടുതല്‍ ആലോചന ഇല്ലാതെ തന്നെ ഒരു വിദ്യാഭ്യാസ പൊളിച്ചെഴുത്തിനു അവസരം ഉണ്ടായി.
ഇതാവട്ടെ ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ ഉണ്ടായ കുറ്റകരമായ അനാസ്ഥ ആയിരുന്നു .പരിഷത്തിന്റെ ശാസ്ത്രീയമായ കാഴ്ചപ്പാടുകളെ മതിപ്പോടെ കാണുമ്പോഴും എനിക്ക് വിദ്യാഭ്യാസത്തെ ഇത്ര ലഘുവായ കണ്ട സര്‍ക്കാരിന്റെ ,വിദ്യാഭ്യാസ വിചക്ഷണരുടെ ,സമൂഹത്തിന്റെ നിലപാടുകളെ അന്ഗീകരിക്കാനാവുന്നില്ല .എന്ത് കൊണ്ടെന്നാല്‍ വിദ്യാഭ്യാസം ജീവനോപാധി കണ്ടെത്താനുള്ള ഉപകരണം ആയി സുസമ്മതം ആയി തീര്‍ന്നിരിക്കെ തൊഴില്‍ പരമായ യാതൊരു അടിസ്ഥാനവുമില്ലാത്ത പ്രകൃതിയില്‍ നിന്ന് പഠിക്കുക ,സ്വയം പഠിക്കുക പോലുള്ള രീതികളെവിമര്ശിക്കുകയല്ലാതെ തരമില്ല .വിദ്യാഭ്യാസവും ഒരു തൊഴില്‍ പരിശീലനം ആണെങ്കില്‍ അതിനെയും തൊഴില്‍ ആയി തന്നെ വേണം കണക്കാക്കാന്‍ ,അങ്ങനെ വരുമ്പോള്‍ ഒരു തൊഴിലിനു ആവശ്യമായ എല്ലാ സാഹചര്യങ്ങളും സമൂഹം അതിനും ഒരുക്കിക്കൊടുക്കണം .
പറഞ്ഞു വരുന്നത് വിദ്യാഭ്യാസത്തിനും തൊഴില്‍ സാഹചര്യങ്ങള്‍ ഉറപ്പാക്കണം എന്നതാണ് .സ്ടയ്പ്പന്റ്റ് ,വിശ്രമ സമയം ,യൂണിയനുകള്‍ ,പെണ്‍കുട്ടികള്‍ക്കുള്ള പ്രത്യേക അവകാശങ്ങള്‍ ,(ഒരു പക്ഷെ പരിഹസിച്ചു ചിരിക്കാന്‍ സാധ്യത ഉണ്ടെങ്കിലും പ്രസവാവധി പോലും നല്‍കേണ്ടി വരും ,പഠന കാലത്ത് ഗര്‍ഭിണി ആകുകയും അത് സമൂഹം അന്ഗീകരിക്കുകയും ചെയ്യുന്ന കാലം അതിവിദൂരമല്ല ,ഇപ്പോള്‍ തന്നെ കല്യാണത്തിനു ശേഷം പഠിക്കുന്നവരുടെ എണ്ണം തുലോം വര്‍ധിച്ചിട്ടുണ്ട് )എന്നിങ്ങനെ തൊഴില്‍ പരമായ മിക്ക അവകാശങ്ങളും വിദ്യാര്‍ത്ഥികള്‍ക്കും നല്‍കണം എന്നര്‍ത്ഥം .
ഇത്തരം ഒരു വാദംഉയര്‍ത്തുന്ന നിരവധി പ്രശ്നങ്ങള്‍ ഉണ്ട് .ആരാണ് ഇത്തരം ഒരു സ്റ്റാറ്റസ് വിദ്യാഭ്യാസത്തിനു കല്‍പ്പിച്ചു നല്‍കേണ്ടത് എന്നാണ് ഒരു ചോദ്യം .തീര്‍ച്ചയായും സര്‍ക്കാരുകള്‍ക്ക് അത്തരം ഒരു ബാധ്യത ഏറ്റെടുക്കുക ബുദ്ധിമുട്ടായിരിക്കും .നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായം ആകെപ്പാടെ അഴിച്ചു പണിതു കൊണ്ട് അവ ഒന്നാന്തരം തൊഴിലിടങ്ങള്‍ ആക്കിയെടുക്കുക എന്നതാണ് ഒരു വഴി .ഇവിടെ കുറേക്കൂടി വിശദമായ ചര്‍ച്ചക്കുള്ള സാധ്യത ഉരുത്തിരിയുന്നു .എന്ത് കൊണ്ട് ?എങ്ങനെ എന്നിവയെല്ലാം പഠന വിഷയമാക്കണം ,സ്വകാര്യ മേഖലയിലെ സ്കൂളുകള്‍ അവ ഇപ്പോള്‍കൊണ്ട് നടക്കുന്നവരും അധ്യാപകരും ഇവയെല്ലാം പ്രശ്ന വിഷയങ്ങള്‍ ആകുന്നു .അതിലുപരി സമൂഹത്തില്‍ ഉറച്ചു പോയ ധാരണകളെ തിരുത്തിയെഴുതുന്ന പ്രശ്നങ്ങള്‍ മറ്റൊരിടത്ത് .
കേരളത്തില്‍ ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ ദുര്‍ഗതിക്ക് കാരണം ആയിട്ടുള്ള വിഷയങ്ങള്‍ തിരിച്ചറിഞ്ഞു പരിഹരിച്ചാലേ ഇത്തരം ഒരു പുരോഗമനാത്മകമായ കാഴ്ചപ്പാട് ഉണ്ടാവുകയുള്ളൂ .ഇന്ന് നില നില്‍ക്കുന്ന വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങള്‍ എന്തൊക്കെയാണ് എന്നും അതിനു കാരണം എന്താണ് എന്നും എങ്ങനെ നമുക്ക് ആ പത്മ വ്യൂഹത്തില്‍ നിന്ന് രക്ഷപ്പെടാം എന്നുമുള്ള എന്റെ ,എന്റേത് മാത്രമായ കാഴ്ചപ്പാടുകളെ അടുത്ത ബ്ലോഗില്‍ ഞാന്‍ അവതരിപ്പിക്കാം .
Subscribe to:
Post Comments (Atom)
My present
ReplyDeleteThis comment has been removed by the author.
ReplyDeleteവിദ്യാഭ്യാസത്തെ തൊഴില്‍ നേടാനുള്ള ഉപാധിമാത്രമാക്കി ചുരുക്കണം എന്നത് പഴയ ബ്രിട്ടീഷ് ശൈലിയെ അരക്കിട്ട് ഉറപ്പിക്കണം എന്ന് പറയുന്നതിന് തുല്യമാണ്.വിദ്യാഭ്യാസത്തിലൂടെ അറിവും സാമൂഹ്യബോധവും രാജ്യസ്നേഹവും സര്‍വ്വോപരി മനുഷ്യത്വവും സഹജീവിസ്നേഹവും നിറഞ്ഞ പൂര്‍ണ മനുഷ്യനെ സൃഷ്ടിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. തൊഴില്‍ ആകട്ടെ അഭിരുചിയും സാഹചര്യവും അനുസരിച്ച് ചെയ്യേണ്ടതും.ഏതു തൊഴില്‍ ചെയ്യുന്നവര്‍ക്കും വിദ്യാഭ്യാസത്തിന്റെ സാര്‍വ്വത്രിക ഗുണങ്ങള്‍ ആര്‍ജ്ജിക്കാന്‍ കഴിയണം.തൊഴില്‍ കൊണ്ട് വിഭിന്നര്‍ ആയാലും മനുഷ്യത്ത്വത്തിലെ പൂര്‍ണത കൊണ്ട് തുല്യര്‍ ആകണം എന്നര്‍ത്ഥം.ലേഖനത്തില്‍ നിര്‍ദ്ദേശിക്കുന്ന പലതും ഈ ലക്ഷ്യത്തില്‍ നിന്ന് വ്യതി ചലിക്കുന്നതാണെന്ന് പറയാതെ വയ്യ ..
ReplyDeleteതാങ്കളുടെ ഈ ചുവടിന് എന്റെ എല്ലാ ആശംസകളും
ReplyDeleteതാങ്കളുടെ വീക്ഷണം ഒരു പരിതി വരെ ശരിയാണ്. ഈ ടെക്നോളജി യുഗത്തില്‍ വിദ്യാഭ്യാസത്തിനു പഴയതിനേക്കാള്‍ വലിയ സ്ഥാനം ഉണ്ട്. പണ്ട് വിദ്യാഭ്യാസം കുറഞ്ഞവന് ആശിച്ച പോലത്തെ ജോലി കിട്ടിയില്ലെങ്കില്‍ കൃഷി എന്ന ഒരു ഉപാതി ഉണ്ടായിരുന്നു ജീവിത മാര്‍ഗത്തിന്. അത് തന്റെ പരബരാകതമായ തോഴിയില്‍ ആയാലും. ഇപ്പോള്‍ ആരാണ് അതെക്കെ ചെയ്യുന്നത്. കൃഷി ആര്‍ക്കും വേണ്ട. അതിനുള്ള സ്ഥലങ്ങളും നമ്മുടെ നാട്ടില്‍ ഇല്ലാതായി കൊണ്ടിരിക്കുന്നു. അപ്പോള്‍ ഉന്നത വിദ്യാഭാസം ഉണ്ടെങ്കിലെ നല്ല സമ്പളം കിട്ടുന്ന ജോലി ലഭിക്കൂ എന്ന ഒരു ബോധം അല്ലെങ്കില്‍ പേടി എല്ലാവരും ഉണ്ട്. പ്രത്യേകിച്ചു മാതാപിതാക്കളില്‍. അത് നിഷേധിക്കാന്‍ പറ്റില്ല. പിന്നെ വിധ്യാഭ്യാസത്തിന്റെ മേന്മ, മനുഷ്യത്വം, സഹോദര്യം, സ്നേഹം, സഹിഷ്ണുത ഇതെല്ലാം ഇപ്പോഴത്തെ വിദ്യാഭ്യാസ രീതിതില്‍ നിന്നു കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന് വളരെ സംശയമാണ്. എല്ലാം കച്ചോട വല്കരിക്കപ്പെട്ടിരിക്കുന്നു. അധ്യാപര്‍ക്ക് പഴയ പോലെ കുട്ടികളുമായി ഒരു വ്യക്തി ബന്ധങ്ങള്‍ ഇല്ല. സിലബസില്‍ ഉള്ളത് സമയത്തിനുള്ളില്‍ എടുത്തു തീര്‍ക്കണം. അത് മാത്രമേ അവര്‍ക്ക് ഉദ്ദേശം ഒള്ളൂ.. രമേശ് അരൂര്‍ പറഞ്ഞതും വളരെ ശരിയാണ്. ഇനിയും നിരീക്ഷണങ്ങള്‍ പങ്ക് വെക്കുക. എല്ലാ ആശംസകളും നേരുന്നു..സസ്നേഹം..
ReplyDeletewww.ettavattam.blogspot.com
പോസ്റ്റ് നന്നായിരിക്കുന്നു. ഒപ്പം താഴെ വന്ന കനന്റുകളും.. ആശംസകള്‍..
ReplyDeleteരമേഷ്ജി ,
ReplyDeleteതാങ്കളുടെ അതെ അഭിപ്രായം മറ്റു ചില വാക്കുകളില്‍ ഞാന്‍ പോസ്റ്റിന്റെ ആദ്യം പറഞ്ഞിട്ടുള്ളത് താങ്കള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും എന്ന് കരുതുന്നു .പക്ഷെ എന്തെല്ലാം പറഞ്ഞാലും അത് വരും കാലത്ത് അപ്രായോഗികവും കൂടുതല്‍ കൂടുതല്‍ തൊഴില്‍ നേടാനുള്ള ഒരുപാധി എന്ന നിലയിലേക്ക് തന്നെയാണ് ചെന്നെത്തുക .കൂടാതെ ഗുമാസ്തന്മാരെ സൃഷ്ടിക്കുക എന്ന ബ്രിടീഷ് ശൈലിയെ അല്ല മറിച്ചുതൊഴില്‍ നേടുക അത് ജീവനോപാധി ആകാന്‍ ഉപകരിക്കുക എന്ന കാഴ്ചപ്പാട് ആണ് എന്റേത് .എന്റെ വീക്ഷണത്തില്‍ തൊഴില്‍ എന്നാല്‍ മരപ്പണിയും മീന്‍പിടുത്തവും റോക്കറ്റ് നിര്‍മ്മാണവും അടങ്ങുന്ന താണ്.അതിനു കുറെ കൂടി പ്രൊഫഷണല്‍ ആയ സമീപനം സ്വീകരിക്കേണ്ടതുണ്ട് എന്നാണ് എന്റെ വാദം .വിദ്യാഭ്യാസം ഇപ്പോള്‍ നിലവിലുള്ള രീതിയില്‍ നല്ല മനുഷ്യരെ സൃഷ്ടിക്കുകയോ വ്യക്തിവികാസ്തിനു ഉപകരിക്കുകയോ ചെയ്യുന്നില്ല എന്നതാണ് എന്റെ അനുഭവം ....
ഷാജു ,പ്രദീപ് ,ജെഫു
ReplyDeleteനന്ദി ,അഭിപ്രായങ്ങള്‍ക്കും സ്നേഹാശംസകള്‍ക്കും .ഇനിയും വരുമല്ലോ //
താങ്കള്‍ വളരെ നല്ല രീതിയില്‍ ഈ പ്രശ്നത്തെ സമീപിക്കുന്നു എന്നത് പറയാതെ വയ്യ .രമേഷ്ജി പറഞ്ഞ മനുഷ്യത്വ പൂര്‍ണ്ണമായ വിദ്യാഭ്യാസ സമീപനം ഒരു ആശയം എന്നാ നിലയില്‍ മോഹിപ്പിക്കുന്നതാണ് .പക്ഷെ അത് പ്രായോഗിക തലത്തില്‍ നടക്കുന്നില്ല എന്നത് ഖേദകരമാണ് .ഞാന്‍ മുന്നോട്ടു വെക്കുന്നത് കൂടുതല്‍ നല്ല വിദ്യാഭ്യാസം തൊഴില്‍ നേടാന്‍ വേണ്ടി (മരപ്പണി ചെയ്യുന്ന ഒരാളെ കൂടുതല്‍ നല്ല മരപ്പണി ചെയ്യുന്ന ഒരാള്‍ ആക്കാനും വാര്‍ല്ക്കപ്പനി ചെയ്യുന്ന ഒരാളെ അത് കൂടുതല്‍ പ്രൊഫഷണല്‍ ആയി ചെയ്യുന്ന ഒരാള്‍ ആകാനും പറ്റുന്ന വിദ്യാഭ്യാസം .തൊഴില്‍ അധിഷ്ടിതം ആയ വിദ്യാഭ്യാസമല്ല ,പകരം ഇപ്പോള്‍ നിലവിലുള്ള വിദ്യാഭ്യാസ രീതിയുടെ കുറവുകള്‍ പരിഹരിക്കുന്ന രീതിയിലുള്ള ഒന്ന് )ആണ് .വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി ..
ReplyDeleteതൊഴില്‍ പഠനം കൂടുതല്‍ പ്രൊഫഷണല്‍ ആക്കണം എന്നത് സംബന്ധിച്ച് എനിക്ക് വിരുദ്ധാഭിപ്രായമില്ല .അത് വിദ്യാഭ്യാസത്തിലെ രണ്ടാം പാദത്തില്‍ സംഭവിക്കേണ്ടതാണ്. കുട്ടികള്‍ എന്തിനു പഠിക്കുന്നു? എന്ന് ചോദിച്ചാല്‍ ഡോക്റ്റര്‍ ആവാന്‍ ,എന്‍ജിനീയര്‍ ആവാന്‍ ,എന്നിങ്ങനെ പോവുന്നതിനോടാണ് എന്റെ വിയോജിപ്പ് . വിദഗ്ദനായ ഡോക്റ്ററും എന്‍ജിനീയറും ഒക്കെ ഉണ്ടാകും ,പക്ഷെ പലപ്പോഴും നല്ല മനുഷ്യര്‍ ഉണ്ടാകാറില്ല.ഈ ലക്ഷ്യത്തില്‍ നിന്ന് മാറി ഉന്നത ജോലികള്‍ മുന്നില്‍ക്കണ്ട് കുട്ടികളും മാതാപിതാക്കളും മല്‍സരിക്കുന്നത് കൊണ്ടാണ് വിദ്യാഭ്യാസ ദാതാക്കള്‍ ആ മേഖല കച്ചവട കേന്ദ്രങ്ങള്‍ ആക്കുന്നത്. തൊഴിലില്‍ മാഹാത്മ്യം കണ്ടെത്താന്‍ ഇന്ത്യയില്‍ ആര്‍ക്കും കഴിയുന്നില്ല.അവിടെയുമുണ്ട് ചാതുര്‍ വര്‍ണ്യം. എന്‍ജിനീയര്‍ ബഹുമാനിക്കപ്പെടുകയും ഉന്നത ശമ്പളം നേടുകയും ചെയ്യുമ്പോള്‍ മരപ്പപ്പണിക്കാരന്‍ തറയില്‍ ഇരുന്നാല്‍ മതി എന്നതാണ് സമീപനം.
ReplyDeleteസിയാഫ് ആവശ്യപ്പെട്ട ബ്ലോഗു ലിങ്ക് ഇവിടെയുണ്ട്
ഞാന്‍ രമേഷ്ജിയുടെ നിലപാടിനോട് യോജിക്കുന്നു .അത്തരം മരപ്പണി ചെയ്യുന്നവരും എന്ജിനീയരും ഒരേ ബഹുമാനം ലഭിക്കുന്ന അവസ്ഥ വരുമ്പോഴേ വിദ്യാഭ്യാസം സാര്‍ത്ഥകം ആകൂ എന്നാ അഭിപ്രായത്തിനു ഞാന്‍ അടിവരയിടുന്നു .എന്റെ ഒരു സുഹൃത്തിനു വേണ്ടി ആയിരുന്നു ലിങ്ക് ,എല്ലാ ആഴ്ചയും ആ പംക്തി ഉണ്ടാവും എന്ന് കരുതുന്നു ...
ReplyDeleteഒന്ന് കൂടി ,വിദ്യാഭ്യാസം പ്രൊഫഷണല്‍ ആകണം (തൊഴിലധിഷ്ടിത വിദ്യാഭ്യാസം മാത്രമല്ല )എന്നതാണ് എന്റെ കാഴ്ചപ്പാട് ,കൂടുതല്‍ വിശദമായി അടുത്ത ബ്ലോഗില്‍ ആകാം ,താങ്കളുടെ സമയം അനുവദിക്കുമെങ്കില്‍ ഇവിടെ തന്നെയാകുന്നതിലും വിരോധമില്ല ..
ReplyDeleteപഠനാര്‍ഹം .................ആശംസകള്‍
ReplyDeleteനന്ദി,സുബൈര്‍ ,ഇനിയും വരണം ...
ReplyDeleteപാരഗ്രാഫ് സെറ്റ് ചെയ്ത് പോസ്റ്റ് കുറേക്കൂടി ഭംഗിയാക്കാന്‍ അപേക്ഷ. സുഖമുള്ള വായന സമ്മാനിക്കാന്‍ നിങ്ങള്ക്ക് കഴിയട്ടെ. ആശംസകള്‍
ReplyDelete(ഇത്രേം ഉപദേശിച്ചതിനു കണ്ണൂരാനോട് നന്ദി പറയാന്‍ തോന്നുണ്ടോ? എങ്കില്‍ 'കല്ലിവല്ലി'യില്‍ പോയി കമന്റിട്ടോളൂ)
കല്ലിവല്ലിയില്‍ മാത്രമല്ല ഇവിടെയും നന്ദി ,നിങ്ങളെ പോലെ ഒരു വലിയ ബ്ലോഗ്ഗര്‍ എന്റെയീ കൊച്ചു ബ്ലോഗില്‍ വന്നതിനും അഭിപ്രായം പറഞ്ഞതിനും ,,
ReplyDeleteസിയാഫ്, നിരീക്ഷണങ്ങളും ചര്‍ച്ചയും നന്നായി, അഭിനന്ദനങ്ങള്‍ ..
ReplyDeleteമജീദു മാഷെ ,
ReplyDeleteതാങ്കളെ പോലെ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് ഇതിലപ്പുറം ഒന്നും പറയാനില്ലേ ?ഞാന്‍ നിരാശനാണ് ,
കുട്ടികളെ തല്ലരുത്... വഴക്ക് പറയരുത്... പറഞ്ഞാല്‍ പിറ്റേന്നു അപ്പനും അമ്മയും കൊടുവാളുമായി വരും അതാ കാലം... പിന്നെ മാഷെമാര്‍ എന്ത് പറയാനാ...
ReplyDeleteഅതിനു ഞാന്‍ ഈ അവസ്ഥക്ക് കാരണം മാഷന്മാരോ രക്ഷിതാക്കളോ ആണെന്ന നിഗമനത്തില്‍ എത്തിയില്ല അരുണ്‍ ,അതിനെ കുറിച്ചുള്ള എന്റെ നിരീക്ഷണങ്ങള്‍ ഒരുങ്ങുന്നതെയുള്ളൂ ,ശരിക്കും മൂത്ത് പഴുത്താല്‍ ഞാന്‍ പോസ്റ്റ് ആയി ഇടും ,അപ്പോള്‍ താങ്കള്‍ വരണം ,അഭിപ്രായം പറയണം ..
ReplyDeleteവളരെ വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് അവതരിപ്പിച്ചതിന് നന്ദി. വിദ്യാഭ്യാസമുള്ളവര്‍ എന്നാല്‍ ഡോക്ടറും എഞ്ചിനീയറും ആണെന്ന വികലമായ കാഴ്ചപ്പാടാണ് നമ്മെ ഭരിക്കുന്നത്. എന്ട്രന്സുകള്‍ ഒന്നും പാസാവാതെ വരുന്നവരാണ് ശാസ്ത്രജ്ഞന്മാരും വിദ്യാഭ്യാസ വിചക്ഷണന്മാരും ചരിത്ര കാരന്മാരും ആവേണ്ടത്. എന്‍റെ നാട്ടിലെ ഒരു പയ്യന്‍ രണ്ടു എന്ട്രന്സുകളും എഴുതി ഉന്നത റാങ്ക് വാങ്ങി രണ്ടും ഒഴിവാക്കി, ഫിസിക്സില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ എടുത്ത് റിസര്‍ച് ചെയ്യുന്നുണ്ട്.
ReplyDeleteശുക്കൂര്‍ സാഹിബ് ,
ReplyDeleteഅത്തരം മിടുക്കന്മാര്‍ ലക്ഷത്തില്‍ ഒന്ന് മാത്രം ,ഒരു നിവൃത്തി ഉണ്ടെങ്കില്‍ നാട്ടുകാര്‍ അവനെ പിടിച്ചു എല്‍.ഡി .സി .ആക്കും ,ഒരിക്കല്‍ ഔപചാരിക വിദ്യാഭ്യാസം ഒട്ടും നേടാതെ ഹാര്‍ വാര്‍ഡ് സര്‍വ്വകലാശാലയില്‍ മറ്റോ വിസിറ്റിംഗ് പ്രൊഫസര്‍ ആയ ഒരു മലയാളിപ്പയ്യനെ ഓര്‍മ്മ വരുന്നു ..വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി ...
പോസ്റ്റ് വായിച്ചു.
ReplyDeleteചിന്തനീയം.
നന്ദി.
സുഹൃത്തേ,
ReplyDeleteപെരുമ്പാവൂരില്‍ നിന്ന് ഒരു സമ്പൂര്‍ണ്ണ വെബ് മാഗസിന്‍ വരുന്നൂ. ഇലോകംഓണ്‍ലൈന്‍.കോം.
സര്‍ഗ്ഗാത്മകതയുടെ ഈ സൈബര്‍ ലോകത്തിലേയ്ക്ക് സ്വാഗതം..
കൂടുതല്‍ വിവരങ്ങള്‍ വരുംദിനങ്ങളില്‍ http://perumbavoornews.blogspot.com ല്‍ നിന്ന് ലഭിയ്ക്കും.
മനോജ് ,
ReplyDeleteപ്രോത്സാഹനത്തിനു നന്ദി ,സുരേഷ് കീഴില്ലം ഈ ലോകത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നു ,തികച്ചും അഭിനന്ദനാര്‍ഹം ,വിജയാശംസകള്‍/
സൃഷ്ടികള്‍ ക്ഷണിക്കുന്നു
ReplyDeleteഇ ലോകം ഓണ്‍ലൈന്‍.കോം എന്ന പേരില്‍ ആരംഭിക്കുന്ന വെബ്പോര്‍ട്ടിലേക്ക് സര്‍ഗ്ഗ രചനകള്‍ ക്ഷണിക്കുന്നു.കഥ, കവിത,എന്നിവയ്ക്ക് പുറമേ സിനിമ,സംഗീതം തുടങ്ങിയ എന്ത് വിഷയങ്ങളെപ്പറ്റിയും എഴുതാം.സൃഷ്ടികള്‍ ഇ മെയിലിലും തപാലിലും അയയ്ക്കാം.രചനകള്‍ക്കൊപ്പം പൂര്‍ണ്ണമായ വിലാസവും ഫോണ്‍ നമ്പറും രചയിതാവിന്റെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും വേണം.
വിലാസം:എഡിറ്റര്‍
ഇ ലോകം ഓണ്‍ലൈന്‍.കോം
പി.ബി.നമ്പര്‍-48
ഔഷധി ജംഗ്ഷന്‍
കോര്‍ട്ട് റോഡ്
പെരുമ്പാവൂര്‍-683 542
Email: mail@elokamonline.com
Website: www.elokamonline.com
Ph: 0484-2591051, 9020413887 , 9961258068 , 9539008659
പറഞ്ഞു കേട്ടിട്ടുള്ളതാണ്. ആദ്യകാലത്തെ ലല്ലു പ്രസാദ് യാദവില്‍ ദീര്‍ഘദര്‍ശിയായ ഒരു നേതാവുണ്ടായിരുന്നത്രേ! "കുട്ടികള്‍ സ്കൂളില്‍ പോവുന്നില്ലെങ്കില്‍ സ്കൂള്‍ കുട്ടികളുടെ അടുത്ത് പോകണം" എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഇതിനായി കുട്ടികള്‍ കാലികളെ മേയാന്‍ വിട്ടു ഒത്തു ചേരുന്നയിടങ്ങളില്‍ അധ്യാപകന്‍ പോയി പഠിപ്പിക്കുന്ന ഒരു രീതിയ്ക്ക് തുടക്കം കുറിക്കുകയും ചെയ്തു പോലും. കൂടുതല്‍ അറിയില്ല.
ReplyDeleteഈ കുറിപ്പും വായിച്ചു.......
ReplyDeleteഎഴുതാനാണെങ്കില്‍ ഒരുപാട് ഉണ്ട്.
ReplyDeleteവിദ്യാഭ്യസ രീതിയില്‍ കാതലായ മാറ്റം വരണം ഒപ്പം സമൂഹത്തിന്റെ വീക്ഷണവും.