എന്‍റെ പുതിയ കഥാ സമാഹാരം കുരുവിയുടെ റിപ്പബ്ലിക്ക് സൂചിക ബുക്സ് പ്രസിദ്ധീകരിക്കുന്നു . വാങ്ങാൻ 9562540981 ലേക്ക് വാട്സപ്പ് ചെയ്യൂ

Tuesday, September 13, 2011

പാ-ഒരു വിലാപം ..

പ അമിതാബ് ബച്ചന്‍ അഭിനയിച്ച ചിത്രമാണ് ,കുട്ടിക്കാലത്തെ തന്നെ വയസ്സനായിപ്പോയ ഒരു കഥാപാത്രം .യഥാര്‍ത്ഥത്തില്‍ അത്തരം രണ്ടു കുട്ടികള്‍ ജീവിച്ചിരിപ്പുണ്ട് .വിചിത്രമായ അവരുടെ ദുര്‍വ്വിധി നമ്മുടെ കുട്ടികള്‍ ചുമക്കുന്നില്ലേ ?ഉണ്ട് .നമ്മള്‍ അറിയാതെ തന്നെ നമ്മുടെ കുട്ടികള്‍ നമ്മളെക്കാള്‍ ഒരു പാട് മുതിര്‍ന്നു പോയിരിക്കുന്നു ..ഓരോ ദിവസവും അവര്‍ക്ക് നേരിടാന്‍ നാം പുതിയ കെണികള്‍ ഒരുക്കി കൊടുക്കുന്നു .
                          ഒരു മുത്തശ്ശന്‍ വിലാപം അല്ല ഇത് ,പുതിയ കാലം ഓരോരുത്തരില്‍ നിന്നും ഒരു പാട് ആവശ്യപ്പെടുന്നു .അത് ആരെയും അങ്ങനെ വെറുതെ വിടുകയില്ല ,ഒരു കുഞ്ഞു ജനിക്കുമ്പോള്‍ തന്നെ തന്റെ ആദ്യ ശ്വാസം മുതല്‍ പരിത സ്ഥിതികളോട് മല്ലിടാന്‍ പഠിക്കുന്നുണ്ട് .വിശക്കുമ്പോള്‍ തനിക്കായി ചുരക്കുന്ന അമ്മിഞ്ഞ ഏതു എന്നറിയുന്ന പോലെ സ്വാഭാവികമായ ചില കാര്യങ്ങളെ നമുക്ക് വിടാം .പക്ഷെ പുതിയ കൃത്രിമ സാഹചര്യങ്ങളെ ആ ശിശു നേരിടുന്നതെങ്ങനെയാണ് ?ടിന്നുകളില്‍ അടച്ച ആഹാരത്തെ ,ശീതീകരിച്ച മുറികളെ ,പാറ്റയെയോ മൂട്ടയെയോ കണി കാണാന്‍ പോലുമില്ലാത്ത വീടുകളെ ,കൊതുകിനെ അകറ്റാനും മുറി സുഗന്ധ പൂരിതമാക്കാനും മറ്റു ഉപയോഗിക്കുന്ന സ്പ്രേ കളെ എല്ലാം ആ ശിശു നേരിടുന്നതെങ്ങനെയാണ് ?തീര്‍ച്ചയായും അല്ലെര്‍ജി ആയും മറ്റു രോഗങ്ങളായും അവ തിരിഞ്ഞു കുത്തുന്നുണ്ട് .ഇത് തുടക്കത്തില്‍ ഉള്ള കാര്യം ,ഇത്തരം രോഗങ്ങള്‍ പോലും ഒരു പ്രധിരോധ മാര്‍ഗം എന്ന നിലക്ക് കാണണം .തന്റെ അസുഖകരമായ സാഹചര്യങ്ങളെ ആ ശിശു അങ്ങനെ പ്രതിരോധിക്കുന്നു അറിയാതെ തന്നെ .ഇവിടെ നിന്ന് തന്നെ മൂപ്പെത്താതെയുള്ള പഴുക്കല്‍ ആരംഭിക്കുന്നു .
                            വീണ്ടും കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ട് ഉള്ളതാവുകയാണ് ഓരോ ദിവസവും .യാതൊരു ദീര്‍ഘ വീക്ഷണവും ഇല്ലാതെ തയ്യാറാക്കപ്പെട്ടിരിക്കുന്ന പാഠ ഭാഗങ്ങള്‍ വിഴുങ്ങാന്‍ മാത്രം ശീലിക്കുമ്പോഴും ആ കുട്ടി തന്റെ ജീനുകളില്‍ ഒളിച്ചു വെച്ചിരിക്കുന്ന പ്രതിരോധ തന്ത്രങ്ങള്‍ പുറത്തെടുക്കുന്നുണ്ടാവണം.അവര്‍ പഠിക്കുമ്പോള്‍ തന്നെ പഠിക്കാതിരിക്കുന്നു.മാര്‍ക്ക് വാങ്ങി വലിയ വിജയം നേടുമ്പോഴും അവര്‍ പിന്നീട് ജീവിതത്തില്‍ ഒരിക്കലും ഉപയോഗിക്കാന്‍ വഴിയില്ലാത്ത വിധം അത് മറന്നു കളയുന്നു .  ഇത് വളരെ ഭംഗിയായ ഒരു കബളിപ്പിക്കല്‍ കൂടിയാണ് ,മുതിര്‍ന്നവര്‍ പലപ്പോഴും
                        പുറത്തെടുക്കുന്ന ഒരു തന്ത്രം ,പക്ഷെ അത്തരം ഒരു വിദ്യ അല്ല അവരില്‍ നിന്നും പൊതുസമൂഹവും രക്ഷകര്‍ത്താക്കളും അത് പ്രതീക്ഷിക്കുന്നത് ,സ്വാഭാവികമായും ഈ രണ്ടു വിഭാഗത്തോടും ഉരസലുകള്‍ ഉണ്ടാവുകയും ചെയ്യും .ആഗോള വല്‍ക്ക്രുതമായ ഒരു ജനത തങ്ങള്‍ക്കു ഇഷ്ടമില്ലെങ്കിലും ഇത്തരം പ്രതിസന്ധികളെ അഭിസംബോധന ചെയ്യുക തന്നെ വേണം .നമുക്ക് ലഭ്യമായ പുതിയ സൌകര്യങ്ങളെ നമുക്ക് ഗുണകരമായി വിനിയോഗിക്കാനാവണം.അവ  പുതിയ തലമുറ തങ്ങള്‍ക്കു സ്വതസ്സിദ്ധമായ അനായാസത്തോടെ കൈകാര്യം ചെയ്യുന്നുണ്ട് .അത് പഴയ തലമുറയുടെ കാഴ്ചപ്പാടുകള്‍ക്കു അനുഗുണമായിരിക്കണം എന്ന് ശഠിക്കുക വയ്യ .പക്ഷെ ഒരു തലമുറ തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് അനുയോജ്യമായ പരിഹാരം ഉണ്ടാക്കാന്‍ ബാധ്യസ്തര്‍ ആണ് .
                      മുതിര്‍ന്നവര്‍ കുറച്ചു കൂടി മുതിര്‍ന്നവര്‍ ആകേണ്ടതുണ്ട് എന്നാണ് ഈ വാദത്തിന്റെ പൊരുള്‍ .കുഞ്ഞുങ്ങള്‍ തങ്ങള്‍ നില കൊള്ളുന്ന സമൂഹത്തിന്റെ പ്രശ്നങ്ങളെ അറിഞ്ഞു കൊണ്ടോ അല്ലാതെയോ നേരിടുന്നു .എന്നാല്‍ മുതിര്‍ന്നവര്‍ പലപ്പോഴും അവര്‍ക്ക് ശരിയായ വഴി കാട്ടുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നു .തങ്ങള്‍ തന്നെ ചെയ്യുന്ന തെറ്റുകളെ ന്യായീകരിക്കുമ്പോള്‍ തന്നെ തങ്ങളുടെ കുട്ടികള്‍ അവയ്ക്ക് അതീതര്‍ ആയിരിക്കണം എന്ന് വിചിത്രമായി പ്രതീക്ഷിക്കുകയും ചെയ്യുന്നു .ഒന്നുകില്‍ നമുക്ക് ഇപ്പോള്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണം എന്ന രീതിയില്‍ ഏറെ പഴി കേള്‍ക്കുന്ന എല്ലാ സാങ്കേതിക വിദ്യകളെയും (ടി.വി ,മൊബൈല്‍ ,ഇന്റര്‍നെറ്റ്‌ ഉള്‍പ്പെടെ )ഒഴിവാക്കേണ്ടി  വരും .അത് തികച്ചും അപ്രായോഗികമാകയാല്‍ നമുക്ക് ഈ സാങ്കേതിക വിദ്യകളെ കൂടി ഉള്‍പ്പെടുത്തിയ ഒരു സാമൂഹ്യ വ്യവസ്ഥ രൂപീകരിച്ചേ മതിയാകൂ .അത്തരം ഒന്ന് തനിയെ രൂപപ്പെട്ടു വന്നുവെന്ന് വരാം .പക്ഷെ ഏറെ സമയം എടുക്കുമെന്ന് മാത്രം .പിന്നെ ആകെയുള്ള രക്ഷാമാര്‍ഗം സര്‍ക്കാരുകളും ബുദ്ധിജീവികളും സംഘടനകളും ആണ് ,അവര്‍ സന്ദര്‍ഭത്തിനു ഒത്തു ഉയരും എന്ന് പ്രതീക്ഷിക്കുക ..

16 comments:

  1. നല്ല ആശയം ,കൂടുതല്‍ പോരട്ടെ...
    ആശംസകള്‍..

    ReplyDelete
  2. നിരീക്ഷണങ്ങള്‍ കൊള്ളാമല്ലോ..?
    കുട്ടികള്‍ക്കനുസരിച്ച് മുതിര്‍ന്നവര്‍ വളരേണ്ടിയിരിക്കുന്നു..!?

    ReplyDelete
  3. കുട്ടികള്‍ തങ്ങളുടെ സാഹചര്യത്തിന് അനുസരിച്ച് വളരുന്നുണ്ട്‌ ,പക്ഷെ മുതിര്‍ന്നവരുടെ വളര്‍ച്ച ഒരു ഘട്ടം കഴിയുമ്പോള്‍ മുരടിക്കുന്നു ...

    ReplyDelete
  4. നന്നായിട്ടുണ്ടു്. അഭിനന്ദനങ്ങള്‍

    ReplyDelete
  5. നന്ദി ,ജെയിംസ്‌ ,ഇനിയും വരിക ,അഭിപ്രായങ്ങള്‍ പറയുക ,,,

    ReplyDelete
  6. പുതിയ ചിന്തകള്‍ ഇനിയും അവതരിപ്പിക്കുക. ആശംസകള്‍

    ReplyDelete
  7. തീര്‍ച്ചയായും ,വായനക്കാര്‍ ഉണ്ടാവും എന്ന് കരുതിയല്ല ഞാന്‍ ഈ ബ്ലോഗ്‌ തുടങ്ങിയത് ,നിനച്ചിരിക്കാതെ വന്നു പ്രോല്‍സാഹിപ്പിക്കുന്ന പ്രദീപ്‌ കുമാര്‍ സാറിനെ പോലുള്ളവരോട് നന്ദി പറഞ്ഞു ആ സ്നേഹത്തിന്റെ വില കളയില്ല ഞാന്‍ ..

    ReplyDelete
  8. "child is father of man................"
    നന്നായിരിക്കുന്നു

    ReplyDelete
  9. കളി (വണ്ടി) യല്ലല്ലോ, ഇത്‌

    ReplyDelete
  10. nandi suresh ,njan thankalude blogil oru samshayam ittirunnu ,athinu marupadi postiyirunno ?

    ReplyDelete
  11. നല്ല ആശയം ... ഫോണ്ട് കുറച്ചു കൂടി വലുതാക്കാമായിരുന്നു എന്ന് തോന്നി ... ആശംസകള്‍

    ReplyDelete
  12. വേണുവേട്ടാ ,നന്ദി ,ഞാന്‍ ഈ ബ്ലോഗ്‌ എന്റെ ചില വികട ചിന്തകള്‍ എഴുതാന്‍ വേണ്ടി ഒരു തമാശക്ക് തുറന്നതാണ് ,ബ്ലോഗന്റെ തരികിടകള്‍ ഒക്കെ പഠിച്ചു വരുന്നതേയുള്ളൂ ,ഏതായാലും താങ്കളുടെ നിര്‍ദ്ദേശം നടപ്പിലാകിയിട്ടുണ്ട് ,ഇനിയും കാണാം ,താങ്കളുടെ പോസ്റ്റുകളിലും ഇവിടെയും ...

    ReplyDelete
  13. ഈ ആശയങ്ങള്‍ ഇഷ്ടപ്പെട്ടു.....

    ReplyDelete
  14. ഓരോ ദിവസവും കുട്ടികള്‍ ലോകത്തെ കണ്ട് പഠിക്കുന്നത് കണ്ടുനില്‍ക്കുന്നത് തന്നെ ഒരു പഠനമാണ്.
    അനുദിനം കുഞ്ഞുങ്ങള്‍ വളരുകയും മാതാപിതാക്കള്‍ കൂടുതല്‍ ചെറുപ്പമാകേണ്ടിയുമിരിക്കുന്നു.

    ReplyDelete

യാത്ര എങ്ങനെയുണ്ടായിരുന്നു ?