
തന്നെക്കാളും മുതിര്‍ന്ന ഒരു സ്ത്രീയെ 10 വയസ്സോളം പോന്ന ഒരു ചെക്കന് കീഴ്പെടുത്തുന്ന വിഭ്രാമകമായ ഒരു സ്വപ്നം കണ്ടാണ് ഉണര്‍ന്നത് ,നാലോ അഞ്ചോ കുട്ടികള്‍ അവനു കാവല്‍ നിന്നിരുന്നു .അവള് കരഞ്ഞു കൊണ്ടെഴുന്നേറ്റു അവന്റെ കരണത്തടിച്ചു ,അവന് തന്റെ സ്കൂള്‍ ബാഗ് പെറുക്കിയെടുത്ത് എങ്ങോട്ടോ ഓടിപോയി ,
വിശാലമായ ആ വയലും അതിനടുത് കാറ്റാടി കറങ്ങുന്ന നെല്‍പ്പുരയും ആ കുട്ടികളും എന്നെ ഏതോ വിദേശ സിനിമയുടെ യു ട്യൂബ് ദൃശ്യം എന്ന് സമാധാനപെടുത്തി .പക്ഷെ അത് എന്റെ വീടിനടുത്ത് സംഭവിച്ചേക്കാം എന്ന സാധ്യത എന്നെ ആകുലപ്പെടുത്തി .
ഞാന്‍ തന്നെയാണ് കുറ്റക്കാരന്‍ എന്നെനിക്കു തോന്നുന്നു ,ഫേസ് ബുകില്‍ എത്രയോ പ്രാവശ്യം ആണ് കുട്ടികള്‍ സിഗരറ്റ് വലിക്കുന്നതിന്റെ ,മദ്യപിക്കുന്നതിന്റെ ,മറ്റു ദുശീലങ്ങളില്‍ ഏര്‍പെടുന്നതിന്റെ ചിത്രങ്ങളില്‍ ഞാന്‍ ടാഗ് ചെയ്യപ്പെട്ടത് ,ഞാന്‍ തന്നെ 2 ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട് .
ഒരു പക്ഷെ എല്ലാം അശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന എന്റെ തലമുറയുടെ പിഴയാവാം ,അല്ലെങ്കില്‍ ആഗോള ഫാക്ടറിയില്‍ നിന്നൊഴുകി വരുന്ന മാലിന്യങ്ങള്‍ ആകാം ,പക്ഷെ നാളെയൊരിക്കല്‍ ഈ ദുസ്വപ്നം സത്യമായേക്കാം .വിനിമയത്തിന്റെ ജനാലകള്‍ തുറന്നിട്ടപ്പോള്‍ നാം സമീപത്തുള്ള ഓടകളുടെ കാര്യം മറന്നു .അവിടെ നിന്ന് പറന്ന് എത്താവുന്ന ഭീമന് കൊതുകുകളെയുംകീടങ്ങളെയും മറന്നു .നാളെ കാറിന്റെ പിന്‍സീറ്റില്‍ നിന്ന് ഒരു തോക്ക് നിങ്ങളുടെ പിന് കഴുത്തില്‍ മഞ്ഞിനോളം തണുത്ത ഒരു ഇളം ചിരി (ഇപ്പോള്‍ വിടര്‍ന്നത് )ചിരിച്ചേക്കാം.
മൂല്യങ്ങള്‍ പഴയതായിട്ടുണ്ടാവാം ,ഉപയോഗശൂന്യമായിട്ടുണ്ടെന്നും വരാം .കാലത്തിനു അനുസരിച്ച പുതിയ മൂല്യങ്ങള്‍ നമുക്ക് രൂപപ്പെടുതിയെ തീരു
ഫേസ് ബുകിലെ അത്തരം പോസ്റ്റുകള്‍ സെന്‍സര്‍ ചെയ്യണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു ,ഫേസ് ബുകിലെ എന്റെ കുട്ടിക്കാലത്ത് ചെയ്തു പോയ ആ വലിയ പിഴക്ക് അത് കാണാന്‍ ഇടയായവരോട് ഞാന്‍ നിരുപാധികം മാപ്പ് ചോദിക്കുന്നു ,സ്വപ്നത്തിലെങ്കിലും ഇനി അത്തരം ഒരു കരച്ചില് കേള്‍ക്കാന്‍ ഇട വരല്ലേ എന്ന് പ്രാര്ത്ഥിക്കുന്നുഫേസ്ബുക്കില് കുറേക്കാലം മുന്‍പ് ഞാന്‍ എഴുതിയ ഒരു നോട്ട് ആണിത് .പതിവ് ഊള നോട്ടുകള്‍ക്ക് ലഭിക്കാറുള്ള കമന്റുകളുടെ പാതി പോലും എനിക്ക് ലഭിച്ചില്ല .എന്തിനു പാല്‍മണം മാറാത്ത കുട്ടികള്‍ മദ്യപിക്കുന്നതിന്റെ,പുക വലിക്കുന്നതിന്റെ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന കമന്റോ ശ്രദ്ധയോ അതിനുണ്ടായില്ല .പക്ഷെ കുറെ നാളുകള്‍ക്കു ശേഷം ഒന്നുണ്ടായി ,അല്ല രണ്ടുണ്ടായി .
പത്തും പന്ത്രണ്ടും വയസ്സുള്ള രണ്ട്ആണ്കുട്ടികള് രണ്ടു പിഞ്ചു പെണ്‍കുട്ടികളെ ലൈന്ഗികമായി ആക്രമിക്കാന്‍ ശ്രമിച്ച ശേഷം കൊന്നു .ഒരാള്‍ കൊന്നു മരപ്പൊത്തില്‍ തള്ളിയ ശേഷം നിസ്സംശയം കളികളില്‍ കൂട്ടുകാരോടൊപ്പം പങ്കെടുക്കുക കൂടി ചെയ്തു .രണ്ടാമന് തന്റെ അച്ഛന് മദ്യപിച്ച ശേഷം സ്ഥിരമായി അശ്ലീല വീഡിയോകല്‍ കാണാറുണ്ട് എന്ന് വെളിപ്പെടുത്തി .
നമ്മുടെ കുട്ടികളെ നാം ശ്രദ്ധിക്കുന്നേയില്ല .അല്ലെങ്കില്‍ അധികം ശ്രദ്ധിച്ചു അവരെ മുട്ടയ്ക്ക് പുറത്തു വരാന്‍ സമ്മതിക്കാതെ പോട്ടന്മാരാക്കിത്തീര്ക്കുന്നു . സദാചാര വാണിഭം നടത്തുന്ന നമ്മുടെ പത്രങ്ങളോ ചാനെല്കളോ ഇതൊന്നും ശ്രദ്ധിച്ചില്ല .അവര്‍ ഇപ്പോഴും കുഞ്ഞുങ്ങള്‍ക്ക് വേണ്ടി പുതിയ വ്യഭിചാര സീരിയലുകള്‍ ,അന്ധവിശ്വാസ വിളക്കുകള്‍ ,കാബറെ ഡാന്‍സുകള്‍ (ഒരു എപിസോഡ്മുഴുവന് പൂവാലശല്യം എന്നാ പേരില്‍ ഇച്ചിരി തുണി ചുറ്റിയ കുട്ടി കാബറെ ഡാന്‍സ്,ഇനി പോള്‍ ഡാന്‍സും നഗ്ന നൃത്തവും നമ്മുടെ കുട്ടികള്‍ സ്വീകരണ മുറിയില്‍ ഇരുന്നു കാണും ,ആഹാ ,ലൈംഗിക സ്വാതന്ത്ര്യം അതിന്റെ ഉന്നതികളില്‍ ! )അക്രമ റിയാലിട്ടികള് എന്നിങ്ങനെ മുന്നേറുന്നു .രണ്ടു കുട്ടികള്‍ സ്കൂളില്‍ പോയി തിരിച്ചു വരുന്നത് വരെ ശ്വാസം അടക്കിപ്പിടിച്ചു ഞങ്ങള്‍ ,
നല്ല വാക്കൊതുന്ന ഒരു തലമുറ ,നല്ല കാര്യങ്ങള്‍ കാണുന്ന കണ്ണുള്ളവര്‍ ,നല്ല മനുഷ്യരായവര്‍ ഒക്കെ ഭൂരിപക്ഷം ഉള്ള ഒരു തലമുറ പിറക്കും എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു ,എന്നിട്ടും ,അവരെ നമ്മുടെ ദുഷ്ടുകള്‍ ഒത്തിക്കോടുത്തും അശ്ലീല ചിന്തകള്‍ കാണുന്ന നീല കണ്ണടകള്‍ വെച്ച് കൊടുത്തും പുഴുക്കുത്ത്എല്പ്പിക്കാതിരിക്കുക .നമുക്ക് അത്രയൊക്കെയല്ലേ ചെയ്യാന്‍ കഴിയു?
കാലഘട്ടം ആവശ്യപ്പെടുന്ന ഉത്കണ്ഠ......
ReplyDeleteപക്ഷെ....
ആ പക്ഷെ ആണ് സുരേഷ് എന്നെയും ഭയപ്പെടുത്തുന്നത് ...
ReplyDeleteഅതേ നാം ഭയന്നേ മതിയാകൂ..ഈ പോക്കു പോയാല്‍ അല്ലേ...
ReplyDeleteകാലം നമ്മില്‍ നിന്ന് പലതും ആവശ്യപ്പെടുന്നു..
ReplyDeleteനമ്മള് കണ്ണടച്ചിരുട്ടാക്കുന്നു.
പക്ഷെ എത്ര കാലം മജീദു മാഷേ ?
ReplyDeleteഅടുത യുഗം അപ്പോള്‍ എങ്ങിനെയായിരീകും
ReplyDeleteനിങ്ങള്‍ വരും തലമുറയെ ഭയക്കുക
ഈ യുഗം ഒന്ന് കഴിഞ്ഞു കിട്ടിയിട്ട് വേണമല്ലോ അടുത്ത യുഗം ,ഷാജു
ReplyDeleteആശങ്കപ്പെട്ടേ മതിയാകൂ...ഞാനോ നിങ്ങളോ മാത്രമല്ല. ഓരോരുത്തരും. കൊണ്ടാറിയാന് കാത്തിരിക്കാതെ കണ്ടറിയേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ ചിലപ്പോള്‍ ഒരു തിരിച്ചു വരവ് അസാധ്യമായിരിക്കും.
ReplyDeleteഈ വിശേഷങ്ങളില്‍ ആകുലപ്പെടുകയെ നിവൃത്തിയുള്ളൂ.
ReplyDeleteഅവസാനിക്കാത്ത ആവലാതികള്‍..
ReplyDeleteഇന്നലെ വായിക്കാന്‍ സമയം കിട്ടിയില്ല... നന്നായിട്ടുണ്ട്.. അത് വെറും സ്വപ്നം തന്നെ ആവട്ടെ...
ReplyDeleteഅതു വെറും സ്വപ്നമാകട്ടെ.
ReplyDeleteവിഭ്രാമകമായ സ്വപ്നങ്ങള്‍ക്ക് ശേഷം ഉണര്‍വ്വോടെ സിയഫ് കാണുന്ന സ്വപ്നങ്ങള്‍ ഓരോന്നും സത്യമാവട്ടെ.
ReplyDeleteകാലികം...
ReplyDeleteഞാൻ വരും തലമുറയെ ഭയക്കുന്നു
ഇന്നു ഇ പോസ്റ്റ് വായിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി സിയാഫ്, അപ്പനും അമ്മയും മാതൃകയാവുക. അതിനുശേഷം വരുന്നതൊക്കെ?? എനിക്കറിയില്ല? :(
ReplyDeleteതികച്ചും ആകുലപ്പെടുത്തുന്ന ചിന്തകള്‍.
ReplyDeleteഎല്ലാം ഒരു സ്വപ്നം മാത്രമാകാന്‍ നമ്മള് പ്രാര്‍ഥിക്കുന്നു, കാലത്തെയും മനുഷ്യരെയും നമ്മള് പഴിച്ചു കൊണ്ടിരിക്കുന്നു.. പക്ഷെ, അപ്പോഴും നമ്മള് ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്.
ReplyDeleteപേടിപ്പെടുത്തുന്ന ഒരു തലമുറ ഇനിയും വരാനിരിക്കുന്നതേയുള്ളൂ..
നമ്മുടെ കുട്ടികളെ നാം ശ്രദ്ധിക്കുന്നേയില്ല .അല്ലെങ്കില്‍ അധികം ശ്രദ്ധിച്ചു അവരെ മുട്ടയ്ക്ക് പുറത്തു വരാന്‍ സമ്മതിക്കാതെ പോട്ടന്മാരാക്കിത്തീര്ക്കുന്നു . സദാചാര വാണിഭം നടത്തുന്ന നമ്മുടെ പത്രങ്ങളോ ചാനെല്കളോ ഇതൊന്നും ശ്രദ്ധിച്ചില്ല .അവര്‍ ഇപ്പോഴും കുഞ്ഞുങ്ങള്‍ക്ക് വേണ്ടി പുതിയ വ്യഭിചാര സീരിയലുകള്‍ ,അന്ധവിശ്വാസ വിളക്കുകള്‍ ,കാബറെ ഡാന്‍സുകള്‍ (ഒരു എപിസോഡ്മുഴുവന് പൂവാലശല്യം എന്നാ പേരില്‍ ഇച്ചിരി തുണി ചുറ്റിയ കുട്ടി കാബറെ ഡാന്‍സ്,ഇനി പോള്‍ ഡാന്‍സും നഗ്ന നൃത്തവും നമ്മുടെ കുട്ടികള്‍ സ്വീകരണ മുറിയില്‍ ഇരുന്നു കാണും ,ആഹാ ,ലൈംഗിക സ്വാതന്ത്ര്യം അതിന്റെ ഉന്നതികളില്‍ ! )അക്രമ റിയാലിട്ടികള് എന്നിങ്ങനെ മുന്നേറുന്നു .രണ്ടു കുട്ടികള്‍ സ്കൂളില്‍ പോയി തിരിച്ചു വരുന്നത് വരെ ശ്വാസം അടക്കിപ്പിടിച്ചു ഞങ്ങള്‍.
ReplyDeleteനല്ല എഴുത്ത് സിയാഫിക്കാ. പ്രതികരിക്കാൻ പോലും എനിക്ക് വയ്യ. ആശംസകൾ.
ഇങ്ങനെയൊക്കെയാണു ലോകാവസാനം.....
ReplyDeleteഭയപ്പെടാതിരിക്കു കൂട്ടുകാരാ.... സമൂഹം നന്മയിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്..... മനുഷ്യന് മനുഷ്യന് തന്നെ ഭീഷണിയാവുന്ന അവസ്ഥ കുറഞ്ഞുകൊണ്ടിരിക്കുകയുമാണ്.... കുറേക്കൂടി വിശാല ഹൃദയരായ ഒരു കൌമാരം ഇവിടെ വളര്‍ന്നു വരുന്നു....
ReplyDeleteകുറയട്ടെ ,,ഞാന്‍ കാത്തിരിക്കുന്നു ,പക്ഷെ ഓരോ ദിവസവും പ്രതീക്ഷകള്‍ക്ക് ആഴം കുറയുന്നു ..:(
Deleteഭയപ്പെടാതിരിക്കു കൂട്ടുകാരാ.... സമൂഹം നന്മയിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്..... മനുഷ്യന് മനുഷ്യന് തന്നെ ഭീഷണിയാവുന്ന അവസ്ഥ കുറഞ്ഞുകൊണ്ടിരിക്കുകയുമാണ്.... കുറേക്കൂടി വിശാല ഹൃദയരായ ഒരു കൌമാരം ഇവിടെ വളര്‍ന്നു വരുന്നു....
Deleteഎവിടെ പ്രദീപ്? എന്തായാലും അത് കേരളത്തിലല്ല. ഉറപ്പ്
nalla ezhuthu asamsakal
ReplyDeleteമക്കള്‍ വളരുകയാണ്...
ReplyDeleteപ്രായത്തിനും അപ്പുറത്ത് കൂടെ
നമ്മള് കണക്കു കൂട്ടുന്നതിനും
പ്രതീക്ഷിക്കുന്നതിനും ഒക്കെ അപ്പുറത്ത് കൂടെ.....
ജാഗ്രത.........!!!
അവസാന പാരഗ്രാഫ് എന്റെയും കൂടി വിശ്വാസമാണ്.
ReplyDeleteനാളെകള്‍ നന്മയിലേക്കാണ്. തിരുത്താന്‍ മനസുള്ള വിശാല ഹൃദയരാണ് നവാഗതര്‍. ആശിക്കാം
ReplyDelete