ആമിയെ
പള്ളിക്കൂടത്തില്‍ ചേര്‍ക്കാന്‍ നേരത്ത് ആണ് ആ ബ്രോഷര്‍ എന്റെ കയ്യില്‍ വന്നു ചേര്‍ന്നത് .പ്രകൃതിയോടു ഇണങ്ങി കുട്ടികള്‍ വളരട്ടെ ,കളിക്കട്ടെ എന്നൊക്കെ ഉള്ള വീരവാദങ്ങള്‍ നിറഞ്ഞ അത് വായിച്ചു ടോമോയിലെ സ്കൂള്‍ ഇന്ത്യയിലും എന്നാ അല്ഭുതാതിരെകത്തോടെ ഞാന്‍ ആ സ്കൂള്‍ കാണാന്‍ പോയി .

പക്ഷെ എന്നെ വല്ലാതെ നിരാശപ്പെടുത്തി അവിടത്തെ കാഴ്ചകള്‍ .ഒരു വലിയ ഫ്ലാറ്റ് സമുച്ചയം .മനോഹരമായ ഒരു കുന്നു നിരത്തി കെട്ടിടം .വിശാലമായ അതിന്റെ ബേസ്മെന്റ് കുറച്ചു ഭാഗത്ത് പുഴ മണ്ണ് നിരത്തിയിരിക്കുന്നു ,പാര്‍ക്കിലും മറ്റും കാണുന്ന ചില കളി സാമാനങ്ങള്‍ അടുത്തു സജ്ജീകരിച്ചിരിക്കുന്നു .
കളിസ്ഥലം ഉണ്ടാവണം എന്ന നിബന്ധനയെ തികച്ചും ഭാവനാശൂന്യമായി മറികടക്കുന്നതിങ്ങനെയാണ് .ആ കുന്നുകള്‍ ഇടിച്ചു നിരത്തുന്നതിനു പകരം അതിന്റെ ചരിവുകള്‍ നില നിര്‍ത്തി കൊണ്ട് തന്നെ കെട്ടിടം പണിതിരുന്നെങ്കിലോ ?മണ്ണിന്റെ ഘടനയെ ക്കുറിച്ചും അവസാദ ശിലകളെ ക്കുറിച്ചും ലാറ്റ റൈറ്റ് കളെ ക്കുറിച്ചും ആ കുന്നിന് ചെരുവില്‍ കൊണ്ട് പോയി കാണിച്ചു കൊടുത്തും കുട്ടികളെ പഠിപ്പിചിരുന്നെങ്കിലോ ?പുഴയില്‍ ഒരു പീരിയഡ് നീന്താന്‍ കൊണ്ട് പോയിരുന്നെങ്കിലോ ?അപ്പോള്‍ കുട്ടികള്‍ പ്രകൃതിയോടിണങ്ങി വളര്‍ന്നേനെ .സ്കൂളില്‍ ഉത്സാഹത്തോടെ പോയേനെ .
പ്രകൃതി ഓരോ കുട്ടിയിലും അതിജീവനത്തിന്റെ വിത്ത് വിതച്ചിട്ടുണ്ട് ,അത് ഓരോ നിമിഷത്തിലും വളരുകയും ക്രമാനുഗതമായി ഉല്‍ഫുല്ലം ആകുകയും ചെയ്യുന്ന രീതിയില്‍ ആണ് ,അതിനെ സാവധാനം സ്വാഭാവികമായി വിടരാന്‍ അനുവദിക്കുന്ന വിദ്യാഭ്യാസ രീതി ആണ് നാം പിന്തുടരേണ്ടത് ,ഇപ്പോഴാവട്ടെ നമ്മുടെ വളര്‍ച്ചയെ തന്നെ മുരടിപ്പിക്കുന്ന രീതിയിലും ആണ് വിദ്യാഭ്യാസം ആസൂത്രണം ചെയ്തിട്ടുള്ളത് .ബിരുദതലം വരെ ഹിന്ദി പഠിച്ച ഒരാളും വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത ഒരാളും ഹിന്ദി സംസാരിക്കുന്ന ഒരു സ്ഥലത്ത് ചെന്നാല്‍ ഹിന്ദി പഠിച്ച ആള് മറ്റേയാളെ ക്കാളും നന്നായി ഹിന്ദി കൈകാര്യം ചെയ്താല്‍ വിദ്യാഭ്യാസം പ്രയോജനകരമായി എന്ന് പറയാം .
പക്ഷെ ഇപ്പോള്‍ അതങ്ങനെയല്ല ,പകരം തിരിച്ചാണ് സംഭവിക്കുന്നത് . പഠിച്ച വ്യാകരണവും ഭാഷയും വിദ്യാഭ്യാസം ഉള്ള ആളെ ചങ്ങലക്കിടുമ്പോള്‍ ജീവിത വിദ്യാലയത്തില്‍ ഹിന്ദി പഠിച്ച രണ്ടാമന് അനായാസം ഹിന്ദി കൈകാര്യം ചെയുന്നു .എഴുതാനോ വായിക്കാനോ പോലും ആദ്യത്തെയാളെ രണ്ടാമന് തോല്‍പ്പിച്ചു എന്നും വരാം .
ഇതിനു മുന്‍പെഴുതിയ കുറിപ്പില്‍ എനിക്ക് ലഭിച്ച പ്രതികരണങ്ങള്‍ പലതും ചൂണ്ടിക്കാട്ടിയത് സിലബസ്സിനെയാണ് .ഒന്നാം പ്രതി സിലബസ് തന്നെയാണെന്നതില്തര്ക്കമില്ല.സിലബസ്സിനെക്കുറിച്ച്പരാതികള് ഉയരുമ്പോള്‍ സര്‍ക്കാര്‍ അത് പരിഷ്കരിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കും .വിദ്യാഭ്യാസ വിദഗ്ദ്ധരും അധ്യാപക സംഘടനയുടെ പ്രധിനിധികളും രാഷ്ട്രീയ പാര്‍ട്ടികളുടെ മൂട് താങ്ങികളും ഒക്കെ അതില്‍ ഉണ്ടായെന്നു വരാം .പക്ഷെ ഒരിക്കലും ഒരു കുട്ടി പോലും അതില്‍ ഉണ്ടാവില്ല .തങ്ങള്‍ പഠിക്കേണ്ടതെന്തു എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്ക് നല്‍കണം എന്ന് ആരും ഇതേ വരെ വാദിച്ചു കേട്ടിട്ടില്ല .പോട്ടെ തന്റെ കുട്ടിയുടെ വിദ്യാഭ്യാസത്തെ പറ്റി ആശങ്കയും വേവലാതിയുമുള്ള ഒരു രക്ഷകര്‍ത്താവിനെ അല്ലെങ്കില്‍ ഒരു മനശാസ്ത്രജ്ഞനെ ഉള്‍പ്പെടുത്തണം എന്ന് ആരും പറയാത്തതെന്താണ് ?
ഇപ്പോള്‍ നിലവിലുള്ള സിലബസ് പരിഷ്കരണ രീതിയും രസാ വഹം തന്നെ .ചെറുശ്ശേരിക്ക് പകരം ഓ.എന്‍ .വി അല്ലെങ്കില്‍ റഫീക്ക് അഹമ്മദ് ,ഇന്ദു ലേഖക്ക് പകരം കൊമാല എന്ന തരത്തില്‍ സിലബസ്സില്‍ കാലികമായ കൃതികള്‍ മലയാളത്തില്‍ ,കുറച്ചു വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കുന്ന കണക്കു ,കമ്പ്യൂട്ടറും ഇലെക്ട്രോനിക്സും സയന്‍സ് വിഷയങ്ങളില്‍ ,തീര്‍ന്നു പരിഷ്കരണം.
കുട്ടികള്‍ തന്നെത്താനെ പഠിക്കുക എന്ന ആശയം വ്യാപകമായത് കുട്ടികളുടെ പ്രവൃത്തിഭാരം വല്ലാതെ കൂട്ടിയതെയുള്ളൂ .ഉല്പ്രേക്ഷയും ഉപമയും പഠിക്കുന്നത് കൂടാതെ അവര്‍ ഇപ്പോള്‍ പ്രൊജക്റ്റ് വര്‍ക്കുകള്‍ക്ക് വേണ്ടി കൂടി സമയം ചെലവഴിക്കണം .ഒരു കണക്കിന്റെ ഉത്തരം കണ്ടെത്താന്‍ പുസ്തകം മുഴുവന്‍ അരിച്ചു പെറുക്കിയിട്ടും എനിക്ക് കഴിഞ്ഞില്ല .ലൈബ്രറിയില്‍ പോയി കുറെ പുസ്തകങ്ങള്‍ കൂടി റെഫര്‍ ചെയ്താലേ ഉത്തരം കിട്ടൂ എന്ന് സാരം .ഒരു പരിധി വരെ നല്ല കാര്യം ,പക്ഷെ അതിനു ലൈബ്രറിയെ സ്കൂളില്‍ ഇല്ലെങ്കിലോ ?
ഉള്ള സൌകര്യങ്ങള്‍ ,അത് ഉപയോഗിക്കാന്‍ ഉള്ള സാഹചര്യങ്ങള്‍ എന്നിവ പരിഗണിക്കാതെ സിലബസ് പരിഷ്കരിച്ചാല്‍ ഉള്ള കുഴപ്പമാണിത് .കാണാതെ പഠിച്ചോ അല്ലാതെയോ നൂറില്‍ നൂറു മാര്‍ക്ക് നേടുന്നവന് വിജയി അല്ലാത്തവന് മോശം എന്ന സമീപനം മാറണം.ഇത് രണ്ടു തരം പൌരന്മാരെ സൃഷ്ടിക്കുന്നതിന്റെ ആദ്യ പടിയാണെന്ന്എല്ലാവര്ക്കും അറിയാം .ഇതിനെ തടയാന്‍ ആയി കൊണ്ട് വന്ന ഗ്രേഡിംഗ് സമ്പ്രദായത്തെയും എത്ര എ പ്ലസ് കിട്ടി എന്നതിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തി രക്ഷിതാകളും വിദ്യാലയങ്ങളും പൊതുസമൂഹവും ഒക്കെ ചേര്‍ന്ന് തകര്‍ത്ത് കൊണ്ടിരിക്കുന്നു .
സിലബസ്സിന്റെ ഉള്ളടക്കം അല്ല ഘടന ആണ് മാറേണ്ടത് ,ആദ്യം തന്നെ ത്രിഭാഷ പദ്ധതി സ്കൂളിന്റെ മതില്‍ക്കെട്ടിനു വെളിയിലേക്ക് എറിയുക .പഠന മാധ്യമം ഇന്ഗ്ലീഷ് ആവണം എന്നത് എല്ലാ സ്കൂളുകളിലും നിര്‍ബന്ധമാക്കുക .ഭാഷാ സ്നേഹം കുട്ടികളുടെ ഭാവിയുടെ ചെലവില്‍ വേണ്ട .മലയാളവും ഹിന്ദിയും സാമൂഹ്യ പാഠവും ഒക്കെ ഹൈ സ്കൂള്‍ ക്ലാസുകളില്‍ പഠിപ്പിച്ചാല്‍ മതി എന്ന് വെക്കുക .എഴുതാനും വായിക്കാനും സംസാരിക്കാനും പഠിപ്പിക്കുക എന്ന നിലയിലേക്ക് ഭാഷ ക്ലാസ്സുകള്‍ മാറ്റിയെടുക്കുക .വ്യാകരണത്തിനുംമറ്റുമായി ചെലവഴിക്കുന്ന മണിക്കൂറുകള്‍ പ്രയോജനകരമായി ചെലവഴിക്കാനാകണം ,സയന്‍സ് വിഷയങ്ങളും കണക്കും ഒക്കെ ആവശ്യത്തിനു ,താല്‍പ്പര്യമുള്ളവര്‍ക്ക് മാത്രം എന്ന രീതിയില്‍ പരിമിതപ്പെടുത്തണം .ഒരു തരം സ്പെഷ്യലൈസ്ഡ് വിദ്യാഭ്യാസ രീതി .
കുറെ കണക്കും ഇന്ഗ്ലീഷും മലയാളവും എന്നതിന് പകരം കുട്ടികള്‍ക്ക് താല്‍പ്പര്യമുള്ള കാര്യങ്ങളിലേക്ക് അവരെ തിരിച്ചു വിടാനാകണം .കുറെ വിവരങ്ങള്‍ വാരി വിഴുങ്ങി വള്ളി പുള്ളി തെറ്റാതെ വിസര്‍ജ്ജിക്കുന്ന കുട്ടിക്ക് കിട്ടുന്ന അതെ ഗ്രേഡ് നല്ലൊരു ചായ ഉണ്ടാക്കുന്ന ,നല്ലൊരു ഫ്രോക്ക് തയ്ക്കുന്ന നല്ലൊരു മാഗസിന് ഉണ്ടാക്കുന്ന ,നന്നായി പൂന്തോട്ടം പരിപാലിക്കുന്ന ,നന്നായി കരകൌശല വസ്തുക്കള്‍ ഉണ്ടാക്കുന്ന കുട്ടികള്‍ക്കും ലഭിക്കണം .അങ്ങനെ വന്നാല്‍ ഇന്ന് നിലവിലുള്ള തൊഴിലിലെ ചാതുര്‍വര്‍ണ്യം അവസാനിക്കും .കുട്ടികളുടെ മാനസികാരോഗ്യം വര്‍ദ്ധിക്കും .
ഇതിനു അധ്യാപകര്‍ ഇപ്പോള്‍ നടത്തുന്ന കങ്കാണി പ്പണി അവസാനിപ്പിച്ചു ടീം ലീഡര്‍ എന്ന നിലയിലേക്ക് ഉയരേണ്ടതുണ്ട് ,ഓരോ തൊഴിലിലും വിദഗ്ധര്‍ ആയവരെ ഗസ്റ്റ് ലക്ചര്‍ ആയോ മറ്റോ കൊണ്ട് വന്നു കുട്ടികളെ പരിശീലിപ്പിക്കണം.സാധാരണ ഗതിയില്‍ ഇതൊന്നും നടക്കാനിടയില്ല .ഇതിന്റെ ഒരു ചെറിയ പഠി ആയിരുന്ന ഡി.പി.ഇ .പി.ക്കെതിരെ പോലും എത്ര വിമര്‍ശനങ്ങള്‍ ആണ് ഉയര്‍ന്നു വന്നത് .
കുട്ടികളെ ഐസില്‍ ഇട്ടു വെക്കുന്ന ഇപ്പോഴത്തെ പരിപാടി അവസാനിപ്പിച്ചു അവരെ സ്വാഭാവികം ആയി വളരാന്‍ അനുവദിക്കുക എന്നതാണ് ഞാന്‍ ഉദ്ദേശിക്കുന്നത് ,സ്കൂള്‍ എന്നത് മറ്റൊരു വീട് ആയി മാറുകയും അവിടെ ജീവിതത്തിന്റെ എല്ലാ തുറകളിലും വിജയിക്കാന്‍ ആവശ്യമായ പരിശീലനം നല്‍കുകയും ചെയ്യുക .ഇന്ന് നിലവില്‍ ഉള്ള എഞ്ചിനീയറിംഗ് ,മെഡിക്കല്‍ അല്ലെങ്കില്‍ എല്‍.ഡി .സി എന്ന രീതിയില്‍ മാറ്റം വന്നെ തീരൂ .
ഇതിനു തൊഴില്‍ അധിഷ്ടിത വിദ്യാഭ്യാസം നല്കിയാല് പോരെ എന്നൊരു ചോദ്യം ഉയരാം.അവിടെയും സ്ഥിതി വ്യത്യസ്തം ഒന്നുമല്ല .കുറെ രാസ സൂത്രങ്ങളും കണക്കിലെ വിദ്യകളും ഒക്കെ കാണാതെ പഠിച്ചാല്‍ നിങ്ങള്‍ക്കു എന്ജിനീര് ആകാം ,തൊഴിലിലെ സാമര്‍ത്ഥ്യം അവിടെ പരിശോധിക്കപ്പെടുന്നില്ല .ഒരു വീടിന്റെ പ്ലാന്‍ വരക്കാന്‍ അറിയുന്നവന് സിവില്‍ എഞ്ചിനീയറിംഗ്പഠിക്കട്ടെ ,നന്നായി വാഹനം അല്ലെങ്കില്‍ യന്ത്രഭാഗം ഡിസൈന്‍ ചെയ്യുന്നവന് മെക്കാനിക്കല്‍ പഠിക്കട്ടെ എന്ന രീതിയില്‍ ആയിരുന്നു തെരഞ്ഞെടുപ്പ് എങ്കിലോ ?താല്‍പ്പര്യവും പ്രതിഭയും ഉള്ളവര്‍ എല്ലാ രംഗത്തും ഉയര്‍ന്നു വന്നേനെ .
ഇന്ന് സംഭവിക്കുന്നത് ആകട്ടെ ,,യാതൊരു താല്‍പ്പര്യവും സ്കില്ലും ഇല്ലാത്ത കുറെ ആള്‍ക്കാരെ തെരഞ്ഞെടുത്തു എഞ്ചിനീയര്‍ അല്ലെങ്കില്‍ ഡോക്ടര്‍ ആക്കുന്ന അവസ്ഥ .അത്തരക്കാര്‍ മേലധികാരികള്‍ ആയാലുള്ള അവസ്ഥയോ ?താഴെയുള്ള പ്രതിഭയുള്ളവരുടെ നൂതനാശയങ്ങള്‍ ഒന്നുകില്‍ നശിപ്പിക്കും ,അല്ലെങ്കില്‍ വെടക്കാക്കി തനിക്കാക്കും .ഒരു പാട് ധിഷണാ ശാലികളെ അങ്ങനെ നശിപ്പിച്ചിട്ടുണ്ട് ,ഇന്നും നശിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട് .
ഇവയൊന്നും നടപ്പാകുമെന്ന പ്രതീക്ഷയൊന്നും എനിക്കില്ല .കേരളത്തിലെ വിദ്യാഭ്യാസത്തെ എല്ലാക്കാലത്തും നശിപ്പിച്ച വിദ്യാഭ്യാസ മാഫിയകള്‍ രംഗത്തിറങ്ങും .സമുദായത്തെയും മതത്തെയും ചൂണ്ടിക്കാട്ടി അവര്‍ വില പേശും .വോട്ട് പ്രധാനം എന്ന് കരുതുന്ന സര്‍ക്കാരുകള്‍ കോടികണക്കിന് വരുന്ന കുട്ടികളുടെ ഭാവി അവര്‍ക്ക് നിസ്സംശയം അടിയറ വെക്കും .തങ്ങളുടെ ചൊല്‍പ്പടിയിലുള്ള മീഡിയകളെ ഉപയോഗിച്ച് ഈ മാഫിയകള്‍ തങ്ങള്‍ കാരണം ആണ് കേരളത്തിലെ വിദ്യാഭ്യാസ പുരോഗതി ഉണ്ടായതെന്ന് വാദിക്കും .നാമെല്ലാം തല കുലുക്കും .അത്ര തന്നെ .
വാല്‍ക്കഷണം :ഒരു ദിവസം കുട്ടികളെയും കൂട്ടി ആവശ്യപ്പെട്ടു അധ്യാപകര്‍ സമരം ചെയ്യാന്‍ പഠിപ്പിക്കുന്ന കാര്യം ഒന്നാലോചിച്ചു നോക്കൂ .നന്നായി സമരം ചെയ്യുന്നവര്‍ക്ക് ,നല്ല മുദ്രാവാക്യം വിളിക്കുന്നവര്‍ക്ക് നൂറു മാര്‍ക്ക് എന്ന സ്ഥിതിയും .നല്ല കാര്യങ്ങള്‍ക് വേണ്ടി സമരം ചെയ്യുന്നവരെയും നമുക്ക് വേണം ,കേരളത്തില്‍ അത് മാത്രം ആരെയും പഠിപ്പി ക്കെണ്ടെങ്കിലും....

സമരം ചെയ്യുന്നവര്‍ നല്ല കാര്യങ്ങള്‍ക്ക് വേണ്ടി ആയിരികണം അത് ചെയ്യേണ്ടത് ,വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ ,കുടി വെള്ളം എത്തിക്കാന്‍ ,റോഡ് ഉണ്ടാക്കാന്‍ അങ്ങനെ നല്ല കാര്യങ്ങള്‍ക്കായി മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ സമരം ചെയ്യുന്ന കാര്യം ആണ് വിവക്ഷ .ജീവിതം എന്നതും ഒരു സമരം തന്നെ ആണല്ലോ ...
ReplyDeleteപഠന ഭാഷ ഇംഗ്ലീഷ് ആക്കുക എന്നതിനോട് യോജിപ്പില്ല... സ്വന്തം സംസ്കാരവും, അസ്ഥിത്തവും മറന്നു എന്തിനു ജീവിക്കണം... അതിലും നല്ലത് പഴയ അടിമത്തത്തിലക്ക് തിരിച്ചു പോകുന്നതാണ്...
ReplyDeleteനൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഒരു മഹത്തായ പൈത്രകത്തിന്റെ പിന്മുറക്കാരാണ് നാം... അത് മറന്നതിന്റെ ഫലമാണ് ഇന്ന് കാണുന്ന ഈ മൂല്യച്യുതി.... മറക്കാതിരിക്കുക...
വായിച്ചു. നല്ലത്. കുട്ടികള്‍ എന്തു പഠിക്കണം..? എങ്ങനെ പഠിക്കണം എന്നൊന്നും ഞാനിതുവരെ ചിന്തിക്കുകയോ പഠിക്കുകയോ ചെയ്തിട്ടില്ല. ഒരു കാര്യത്തില്‍ എനിക്ക് സംശയമില്ല. ഞാന്‍ സ്വയം പഠിച്ചതല്ലാത്ത ഒരു കാര്യവും എന്നെ ആര്‍ക്കും പഠിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ..പഠിക്കാന്‍ കുട്ടികള്‍ തന്നെ മനസുവെക്കണം എന്നാണ് ഉദ്ദേശിച്ചത്.....
ReplyDeleteThis comment has been removed by the author.
ReplyDeleteമുക്കുവന്റെ വീട്ടില്‍ എന്നും ഉണക്ക മീനായിരിക്കും കൂട്ടാന്‍ എന്ന് കേട്ടിട്ടുണ്ട്.വളരെ കാലം അധ്യാപകനായിരുന്ന ഞാന്‍ ഇത് വരെ ആ വിഷയത്തിലൊരു പോസ്റ്റും കാച്ചിയില്ല, ഒരു ബ്ലോഗും എഴുതിയില്ല. ഇപ്പോഴും പരിപാടിയില്ല. സമൂഹത്തിലെ ഏറ്റവും കഴിവ് കുറഞ്ഞ മടിയന്മാരാണ് അധ്യാപകരായി വരുന്നത്, അങ്ങനെയാണല്ലോ ഞാനവിടെ എത്തിയത്. ഭാഷാധ്യാപകന് ക്ലാസിലെ റോള്‍ പരിഭാഷകന്റെതാണ് അല്ലാതെ അധ്യാപകന്റെതല്ല. അത് കൊണ്ടാണ് പത്താം ക്ലാസിലെത്തിയിട്ടും ഹിന്ദിയോ ഇംഗ്ലീഷോ ഒരെത്തും പിടിയും കിട്ടാതെ പോകുന്നത്. പിന്നെ സ്കൂളില്‍ പഠിപ്പിക്കുന്ന സംസ്കൃതവല്കൃത ഹിന്ദിയേക്കാള്‍ അരസികന് ഒരു ഭാഷ ഞാന്‍ കേട്ടിട്ടില്ല; എവിടെയും അതൊട്ട് സംസാരിക്കാറുമില്ല. അധ്യാപകന് തന്നെയും ഒരറിവും താല്പര്യവുമില്ലാത്ത കാര്യങ്ങള്‍ അയാള്‍ പഠിപ്പിക്കേണ്ടി വരുമ്പോള്‍ കുട്ടികള്‍ ഒന്നും നേടുന്നില്ല എന്നതാണ് വസ്തുത. അയാള്‍ക്ക് തന്നെയും സ്വാഭിമാനവും തന്റെടവുമില്ലെങ്കില് അതെങ്ങനെ അയാള്‍ പഠിപ്പിക്കുന്ന കുട്ടികളിലേക്ക് പകര്‍ന്നു നല്‍കും? കോബയാഷി മാസ്ടരും ടോമോ സ്കൂളും ഒക്കെ നമുക്കറിയാം. പക്ഷെ നടപ്പാക്കുന്ന കാര്യമെത്തുമ്പോള്‍ കുട്ടികളെ പഴി പറഞ്ഞ് രക്ഷപ്പെടുകയാണ് നാം ചെയ്യാറ്.
ReplyDelete@അരുണ്‍ ലാല്‍ .താങ്കള്‍ ഏതു കാലത്താണ് ജീവിക്കുന്നത് .?പഴയ സംസ്കാരവും പൈതൃകവും ഒന്നും തകര്‍ക്കാനല്ല ,പകരം ലോകത്തുള്ള എല്ലാ കുട്ടികളോടും മത്സരിക്കാന്‍ ആണ് നമ്മള് കുട്ടികളെ സജ്ജരാക്കേണ്ടത് .സ്കൂളുകളില്‍ മലയാളം പഠന മാധ്യമം ആയിരുന്നിട്ടും അസ്ഥിത്വം ,മൂല്യങ്ങള്‍ എന്നിവ സംരക്ഷിക്കപ്പെടുന്നതായി കാണുന്നില്ല .അവ നശിച്ചു പോകുന്നതിനു വേറെ അനവധി കാരണങ്ങള്‍ ഉണ്ട് ,ഇത്തരം തോടുന്യായ്ങ്ങള് പറഞ്ഞു നാം കോടിക്കണക്കിനു കുട്ടികളെ ഒന്നിനും കൊള്ളാത്തവര്‍ ആക്കി ,ഇനിയും അത് തുടരണം എന്ന്നാണോ ?
ReplyDeleteഅന്‍സാര്‍ ഭായ് ,ഞാന്‍ നീട്ടി വലിച്ചു പറഞ്ഞത് താങ്കള്‍ ഒറ്റ വാക്കില്‍ പറഞ്ഞു ,നന്ദി
ReplyDeleteആരിഫ് സാഹിബ് ,
ReplyDeleteഅനുഭവത്തില്‍ നിന്ന് താങ്കളും ഞാനും കണ്ടതുംകേട്ടതും അറിഞ്ഞതും ഒക്കെ ആണ് ഞാന്‍ ഇവിടെ എഴുതാന്‍ ശ്രമിച്ചത് .ഹിന്ദിയെ കുറിച്ചുള്ള നിരീക്ഷണം എത്ര ശരി ,പന്ത്രണ്ടു വര്‍ഷം പഠിച്ചിട്ടും എനിക്ക് ഇപ്പോഴും ഹിന്ദിയില്‍ തീര്‍ത്ത് ഒരു വാചകം പറയാന്‍ പറ്റില്ല ,,
പേര് പറയാന്‍ മടിയുള്ള സുഹൃത്തേ ,
ReplyDeleteഡി.പി.ഇ.പി പഠന രീതിയില്‍ എത്ര രക്ഷിതാകള്‍ കുട്ടികളെ ചേര്‍ത്തിരുന്നു ,ഇപ്പോഴും സി.ബി എസ.ഇ യും മറ്റും നടപ്പിലാക്കുന്ന പരിഷ്കാരങ്ങള്‍ ഈ വഴിയിലേക്ക് ആണ് വന്നു കൊണ്ടിരിക്കുന്നത് ,കുറെ കാലത്തിനു ശേഷം അവര്‍ ഇത്തരം ഒരു വിദ്യാഭ്യാസ രീതി സ്വീകരിക്കാന്‍ അവര്‍ നിര്‍ബന്ധിതരാവും ,ഇ ച്ചാ ശക്തിയുള്ള സര്‍ക്കാരുകള്‍ ഉണ്ടാവണം എന്ന് മാത്രം ,,
,
ഗവേഷണങ്ങളിലൂടെയും പഠനങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയുമാണ് പുതിയ പദ്ധതികള്‍ ഉരുത്തിരിഞ്ഞു വരേണ്ടത്. സാമ്പിള്‍ സ്റ്റഡികളിലൂടെ അതിന്റെ പ്രയോഗക്ഷമത ഉറപ്പാക്കിയ ശേഷം മാത്രമേ അവ നടപ്പില്‍ വരുത്താവൂ. പക്ഷേ കേരളത്തില്‍ ചില ബുദ്ധിജീവി തമ്പ്രാക്കന്മാര് ഉറക്കത്തു കണ്ട അപ്രായോഗികമായ ഉട്ടോപ്യന്‍ ആശയങ്ങള്‍ വലിയ പദ്ധതിയായി തിരക്കിട്ട് നടപ്പില്‍ വരുത്തിയതിന്റെ ഫലമായി വീണു നടുവൊടിഞ്ഞു കിടക്കുകയാണ് നമ്മുടെ പൊതുവിദ്യാഭ്യാസരംഗം.
ReplyDeleteതകര്‍ന്നടിയുമ്പോള്‍ എല്ലാത്തിന്റെയും ഉത്തരവാദിത്വം പാവം അദ്ധ്യാപകന്റെ തലയില്‍ കെട്ടിവെച്ച് ഇവര്‍ കൈയ്യൊഴിയും. നയരൂപീകരണത്തില്‍ യാതൊരു പങ്കുമില്ലാത്ത വിദ്യാഭ്യാസ വകുപ്പിലെ തന്നെ ബ്യൂറോക്രസിയുടെ കാര്‍ക്കശ്യങ്ങള്‍ക്കു മുന്നില്‍ സ്വന്തം ചിന്തകളും ആശയങ്ങളും അടിയറവുവെച്ച്, മുകളില്‍നിന്നുള്ള ഉത്തരവു പ്രകാരം മാത്രം ക്ലാസ് റൂമുകളില്‍ പഠനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വിധിക്കപ്പെട്ട അദ്ധ്യാപകസമൂഹവും സാധാരണക്കാരായ കുട്ടികളും പൊതുജനങ്ങളും തോല്‍ക്കുകയും മഫിയ സംഘങ്ങള്‍ ജയിക്കുകയും ചെയ്യുന്ന ഒരവസ്ഥയിലേക്കാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം നീങ്ങിക്കൊണ്ടിരിക്കുന്നത്.
പലതരം ചിന്തകള്‍ ഉണര്‍ത്തുന്ന നല്ല ലേഖനം
പ്രദീപ് കുമാര്‍ .
ReplyDeleteതാങ്കളുടെ നിഗമനങ്ങളോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു ,അധ്യാപക സമൂഹം പൂര്‍ണ്ണമായും നിരപരാധികള്‍ ആണ് എന്ന് ഞാന്‍ പറയില്ല .നല്ലൊരു ശതമാനം ആത്മാര്‍ഥത ഉള്ളവര്‍ ആണെങ്കിലും കുറച്ചു പേര് എങ്കിലും തങ്ങളുടെ കടമ മറക്കുന്നുണ്ട് ,കുറച്ചു പേര് തങ്ങളുടെ ജോലി ചെയ്യാതിരിക്കുന്നുമുണ്ട് .പക്ഷെ ഈ അവസ്ഥ വരുത്തിയതില്‍ അധ്യാപകര്‍ക്ക് പങ്കു തുച്ഛം ആണ് ,നിസ്സഹായമായി നോക്കി ന്നില്ക്കുകയല്ലാതെ അവര്‍ക്കൊന്നും ചെയ്യുന്നില്ല ,അത്ര ശക്തമായ അധോലോകമാണ് വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നത് ,,
അഭിപ്രായങ്ങളെല്ലാം കൊള്ളാം ഇംഗ്ളീഷ് മീഡിയമാക്കണമെന്നതിനോട് യോജിക്കാനാവില്ല..! കുട്ടികള്‍ താല്പര്യമുള്ളത് പഠിക്കട്ടെ.. ഇപ്പോള്‍ ര്ക്ഷിതാക്കളുടെ ഇഷ്ടത്തിനാണ്` കുട്ടികള്‍ പഠിക്കുന്നത്..സമൂഹത്തില്‍ എല്ലാവരും കുറ്റക്കാരല്ല.. എല്ലാവരും നിരപരാധികളുമല്ല..!!
ReplyDeleteമജീദ് അല്ലൂര്‍ ,
ReplyDeleteകുട്ടികള്‍ താല്‍പ്പര്യത്തിനു അനുസരിച്ച് പഠിക്കട്ടെ എന്നാ താങ്കളുടെ അഭിപ്രായം നടപ്പിലാക്കുമ്പോള്‍ അവര്‍ രാജ്യാന്തര തലത്തിലുള്ള മത്സരം നേരിടാന്‍ കൂടി സജ്ജരാവേണ്ടാതുണ്ട് എന്നത് മറക്കരുത് ,ഇത്രയും കാലം മലയാളം മീഡിയത്തില്‍ പഠിച്ചിട്ടു നമ്മുടെ കുട്ടികള്‍ എന്ത് നേടി ?മലയാള ഭാഷ വളര്‍ത്തേണ്ടത് കുട്ടികളുടെ ചെലവിലല്ല...
വളരെ നല്ലൊരു പോസ്റ്റ്.
ReplyDeleteഇത്തരം ചിന്തകളൊന്നും ഇവിടുത്തെ വിദ്യാഭ്യാസ വിചക്ഷണന്മാര്ക്കിടയില് ഉരുത്തിരിയുന്നില്ല എന്നതാണ് സങ്കടം.
നന്ദി മെയ് ഫ്ലവര്‍ ,
ReplyDeleteഇത് ഒരു സാധാരണക്കാരന്റെ ചിന്ത അല്ലെ ?വിദ്യാഭ്യാസ വിചക്ഷ ണന്മാര്ക്ക് കുറേക്കൂടി അറിവ് ഉണ്ടാകുമല്ലോ ,ആ ഉയരത്തില്‍ നിന്ന് കൊണ്ടായിരിക്കും അവര്‍ കാര്യങ്ങളെ നോക്കിക്കാനുന്നതും ..
kalika prasakthamaya chinthakal........ valare uchithamayi..... aashamsakal.........
ReplyDeletenandi jayaraaj ...
ReplyDeleteചിന്താര്‍ഹമായ ഒരു വിഷയം ഈ പോസ്റ്റില്‍ സിയാഫ് കൈകാര്യം ചെയ്തു !! തല്ലരുതമ്മാവാ ഞാന്‍ നന്നാകില്ല എന്ന ഒരു പഴന്ജോല്ല് ഓര്‍മ്മിക്കുന്ന രീതിയിലാണ് പല പുതിയ പരീക്ഷണങ്ങളും ഇപ്പോള്‍ നടന്നു വരുന്നത് !!
ReplyDeleteഅഭിനന്ദനങ്ങള്‍!!
നന്ദി ഫൈസല്‍ ബാബു ..
ReplyDeleteഇവിടെ ആദ്യമായാണ് വരുന്നതെന്ന് തോന്നുന്നു.വന്നപ്പോള്‍ തന്നെ ഞാന്‍ കൈകാര്യംചെയ്തിരുന്ന വിഷയമാണല്ലോ എന്ന് കണ്ടപ്പോള്‍ സന്തോഷം തോന്നി.പ്രതികരണങ്ങളിലൂടെ കണ്ണോടിച്ചപ്പോള്‍ പ്രിയ സുഹൃത്ത് Pradeep Kumaar പറഞ്ഞതിലപ്പുറം ഒന്നും പറയാനില്ല എന്നും മനസ്സിലായി.വിദ്യാഭ്യാസം 'വിദ്യാഭാസ'മാക്കിയതില്‍ മാറി മാറി വരുന്ന സര്‍ക്കാറുകള്‍ തന്നെ പ്രതി സ്ഥാനത്ത്.നല്ലൊരു ലേഖനം കാഴ്ചവെച്ച സുഹൃത്തിന് അഭിനന്ദനങ്ങള്‍!
ReplyDeleteആദ്യമായല്ല മോഹമ്മേദ് കുട്ടിക്കാ,ഒരിക്കല്‍ വന്നിരുന്നു ,സര്‍ക്കാരുകളെ മാത്രം പ്രതിസ്ഥാനത്തു നിര്‍ത്തുന്നതില്‍ എനിക്ക് യോജിപ്പില്ല കേട്ടോ ,ഒരു പുരോഗമാനാശയത്തെയുംഒരിക്കലും സഹിക്കാത്ത സമുദായ നേതാക്കളും വലിയ പണക്കാരും കയ്യാളുന്ന വിദ്യാഭ്യാസ മാഫിയ ,രക്ഷ കര്‍ത്താക്കള്‍ ,അധ്യാപകര്‍ ,എന്നിങ്ങനെ നിരവധി പ്രതികള്‍ ആ ദുരവസ്ഥക്ക് കാരണക്കാര്‍ ആണെന്നാണ് എന്റെ പക്ഷം ,അഭിപ്രായം പറഞ്ഞതിന് നന്ദി കേട്ടോ ,ഇനിയും കാണണം ...
ReplyDeleteഇപ്പോള്‍ എവിടെയും നോക്കിയാല്‍ കാണുന്നത് വിദ്യാഭാസകച്ചവടമാണ്.വിദ്യാഭ്യാസ സ്ഥാപങ്ങള്തമ്മില് പരസ്പ്പരം മത്സരിക്കുമ്പോള്‍ നമുക്ക്നഷ്ട്ടപെടുന്നത് നമ്മുടെതനിതായ സംസ്ക്കാരത്തെയാണ്,നമ്മുടെ കുട്ടികള്‍ ഒരു പുസ്തകപുഴു അകെണ്ടാവരല്ല മറിച്ച് അവര്‍ പ്രകൃതിയോടു ചേര്‍ന്ന് വിദ്യനേടണം.പാശ്ചാത്യ സംസ്കാരത്തിന്റെ പിന്നലെപായുന്ന നമുക്കൊക്കെ ഇതിനെവിടെ സമയം അല്ലെ?ലേഖനം നന്നായിട്ടുണ്ട് ഞാന്‍ ആദ്യമായാണ് വരുന്നത് ഇനിയുംവരാം
ReplyDeletenandi ,jamaaal ,theerchyaayum varika ,swagatham
ReplyDeleteഈ പോസ്റ്റു ഇപ്പോഴാ കണ്ടത്. തിരഞ്ഞെടുത്ത വിഷയത്തിന് ആദ്യമേ അഭിനന്ദനങ്ങള്‍ സിയാഫ്.,
ReplyDeleteപറയുന്നതത്രയും എന്റെ കാഴ്ചപ്പാടുകളാണ്.
ആദ്യമേ,വിദ്യാഭ്യാസ രീതി, സിലബസ് പരിഷ്കരണം ഇവയില്‍ മാറിമാറി വരുന്ന സര്‍ക്കാരുകക്ക് കൈകടത്താനുള്ള അവകാശം എടുത്തു കളയണം.
ഒരു കുട്ടിയുടെ വിദ്യാഭ്യാസം എന്നത് ഏറ്റവും ഉല്‍കൃഷ്ടമായ ഒന്നാണ് ഇന്നു കരുതുന്നെങ്കില്‍ ഉന്നത വിജയം നേടിയ വിധ്യാര്തികളും, നല്ല അധ്യാപകരും, സാമൂഹിക പ്രവര്‍ത്തകരും, എഴുത്തുകാരുംശാസ്ത്രജരും മറ്റു വിദഗ്ദ്ധരും അടങ്ങുന്ന സംസ്ഥാന, കേന്ദ്ര ബോര്‍ഡുകള്‍ വേണം അത് കൈകാര്യം ചെയ്യാന്‍(..,.
ഇന്ത്യയാകമാനം ഹൈസ്കൂള്‍, പ്ലസ്ടു, എഞ്ചിനീയറിംഗ്, മെഡിക്കല്‍, പഠനങ്ങള്‍ ഏകീകൃതമായ ഒരു സംവിധാനത്തിന്റെ കീഴില്‍ കൊണ്ടുവരണം. ഉദാഹരണമായി യു.പി. എസ്. സി. യും പി.എസ്.സി. യും പോലെ സുതാര്യവും കാര്യക്ഷമവുമായ ഒന്ന്. എങ്കില്‍ മാത്രമേ കേന്ദ്ര സര്‍ക്കാര്‍ കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലികളിലും ഒരേ മെരിറ്റും അടിസ്ഥാന യോഗ്യതയും അനുസരിച്ച് അനുയോജ്യരായവര്‍ക്ക് പ്രവേശനം ലഭിക്കുകയുള്ളൂ.
ഇനി പ്രൈമറി തലത്തിലേയ്ക്ക് വരാം.
മലയാളം നിര്‍ബന്ധമായും കേരളാ സിലബും, കേരളത്തില്‍ ഓടിക്കുന്നതുമായ എല്ലാ സ്കൂളുകളും പഠിപ്പിക്കണം.
സി. ബി. എസ്. സി. സ്കൂളുകള്‍ തേടിപ്പോയത് കൊണ്ടാവാം സിയാഫിനു പ്രസ്തുത അന്തരീക്ഷവും, അനുഭവവും ഉണ്ടായത്. നമ്മുടെ സര്‍ക്കാര്‍ കൂള്‍ പരിസരത്തുള്ള ഒരു മരം മുറിക്കാന്‍ പഞ്ചായത്തിന്റെയോ ഡി. ഇ. ഒ. യുടെയോ അന്ഗീകാരം വേണം.
സാധാരണ സര്‍ക്കാര്‍ സ്കൂളുകളി പഠിച്ചു വളരുന്ന കുട്ടികളാണ് സമൂഹത്തോടും കൂടുതല്‍ ഇഴുകി, കലാ, കായിക മേഖലയില്‍ ലഭിക്കുന്ന പരിമിതമായ സാഹചര്യം വിനിയോഗപ്പെടുത്തി നാളേയ്ക്ക് നല്ല മുതല്ക്കൂട്ടാകുന ഉത്തമ പൌരന്മാരാവുക എന്നതാണ് എന്റെ പക്ഷം. മറ്റുള്ളവര്‍ ഉന്നത വിജയം നേടിയേക്കാം. ടുഷനും ഹോം വര്‍ക്കും കഴിഞ്ഞു എവിടെ സമയം? നിര്‍ബന്ധമായും പഴയ കല്ത്തെപ്പോലെ ഡ്രില്‍, ഗെയിംസ്, പെയിന്റിംഗ്, മ്യൂസിക് ഇവ എല്ലാ കുട്ടികള്‍ക്കും ഒരു പോലെ ഇല്ലെങ്കില്‍ പോലും താല്‍പ്പര്യമുള്ളവര്‍ക്ക് ഇവയില്‍ ഏതെങ്കിലും തിരഞ്ഞെടുക്കാവുന്ന രീതിയില്‍ പീരിയഡുകള്‍ ക്രമീകരിക്കണം.
അധ്യാപകര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മാന്യമായ ശമ്പളം ഇപ്പോള്‍ ഉണ്ട്. യുണിയന്‍ പ്രവര്‍ത്തനങ്ങള്‍ നിയന്തിക്കപ്പെടനം. അതുപോലെ ജോലിയോട് പ്രതിപത്യത ഉണ്ടാവാന്‍ ഉന്നത പരിശീലനവും പ്രോത്സാഹനവും കൊടുക്കുക.
ഇനിയും ഒരു പാട് ഒരുപാട് എഴുതണമെന്നുണ്ട്..........എന്ത് ചെയാം. തല്ക്കാലം പോട്ടെ.............ആശംസകള്‍.
ഞാന്‍ സി,ബി ,എസ,ഇ സ്കൂളില്‍ പഠിച്ച ആളല്ല ജോസ്ലെറ്റ് ,മലയാളം മീഡിയത്തില്‍ പഠിച്ച,ഹിന്ദി മുതലായ അനാവശ്യ വിഷയങ്ങളോട് പാഡ് പൊരുതി ജീവിതം പാഴാക്കിയ ഒരുത്തനാണ് ,ഈ ലേഖനം ഇപ്പോള്‍ സ്കൂളില്‍ പഠിക്കുന്ന ഏതെന്കിലും കുട്ടി വായിച്ചാല്‍ അവന് എന്നോട് യോജിക്കും എന്നുറപ്പുണ്ട് എനിക്ക്.മലയാളം മീഡിയം നിര്‍ബന്ധം ആക്കണം എന്നാ അഭിപ്രായത്തോടും വിയോജിപ്പ് ആണ് .കാരണം പലതവണ ഞാന്‍ വ്യക്തമാക്കിയത് പോലെ നാമെല്ലാം സ്കൂളില്‍ മലയാളം പഠിച്ചത് കൊണ്ടല്ല ,പകരം സംസാര ഭാഷയായി അതിനെ ഉപയോഗിക്കുന്നത് കൊണ്ടാണ് അതില്‍ പ്രവീനരായിരിക്കുന്നത് .സ്കൂളില്‍ നാം പഠിച്ച മലയാളം ജോസ്ലെറ്റ് ഉപയോഗിച്ച സന്ദര്‍ഭങ്ങള്‍ ഒന്നോര്‍ത്തു നോക്കൂ (പരീക്ഷക്ക് അല്ലാതെ )വിരളമായിരിക്കും .മറ്റു വിഷയങ്ങളെ അപേക്ഷിച്ചു തീരെ ഉണ്ടാവില്ല .ഏതായാലും വന്നതിനു അഭിപ്രായം പരനജ്തിനു ഒക്കെ നന്ദി ..
ReplyDeleteവിദ്യാഭ്യാസത്തെപ്പറ്റിയുള്ള മൂന്നു പോസ്റ്റുകളും വായിച്ചു....എല്ലാവരും പറഞ്ഞ അഭിപ്രായങ്ങളും വായിച്ചു..ഇത്തിരി വിവരമൊക്കെ എനിക്കു വെച്ചിട്ടുണ്ടെന്ന് സമാധാനിച്ച് പോകുന്നു...
ReplyDelete