ആമിയെ
പള്ളിക്കൂടത്തില്‍ ചേര്‍ക്കാന്‍ നേരത്ത് ആണ് ആ ബ്രോഷര്‍ എന്റെ കയ്യില്‍ വന്നു ചേര്‍ന്നത് .പ്രകൃതിയോടു ഇണങ്ങി കുട്ടികള്‍ വളരട്ടെ ,കളിക്കട്ടെ എന്നൊക്കെ ഉള്ള വീരവാദങ്ങള്‍ നിറഞ്ഞ അത് വായിച്ചു ടോമോയിലെ സ്കൂള്‍ ഇന്ത്യയിലും എന്നാ അല്ഭുതാതിരെകത്തോടെ ഞാന്‍ ആ സ്കൂള്‍ കാണാന്‍ പോയി .

പക്ഷെ എന്നെ വല്ലാതെ നിരാശപ്പെടുത്തി അവിടത്തെ കാഴ്ചകള്‍ .ഒരു വലിയ ഫ്ലാറ്റ് സമുച്ചയം .മനോഹരമായ ഒരു കുന്നു നിരത്തി കെട്ടിടം .വിശാലമായ അതിന്റെ ബേസ്മെന്റ് കുറച്ചു ഭാഗത്ത് പുഴ മണ്ണ് നിരത്തിയിരിക്കുന്നു ,പാര്‍ക്കിലും മറ്റും കാണുന്ന ചില കളി സാമാനങ്ങള്‍ അടുത്തു സജ്ജീകരിച്ചിരിക്കുന്നു .
കളിസ്ഥലം ഉണ്ടാവണം എന്ന നിബന്ധനയെ തികച്ചും ഭാവനാശൂന്യമായി മറികടക്കുന്നതിങ്ങനെയാണ് .ആ കുന്നുകള്‍ ഇടിച്ചു നിരത്തുന്നതിനു പകരം അതിന്റെ ചരിവുകള്‍ നില നിര്‍ത്തി കൊണ്ട് തന്നെ കെട്ടിടം പണിതിരുന്നെങ്കിലോ ?മണ്ണിന്റെ ഘടനയെ ക്കുറിച്ചും അവസാദ ശിലകളെ ക്കുറിച്ചും ലാറ്റ റൈറ്റ് കളെ ക്കുറിച്ചും ആ കുന്നിന് ചെരുവില്‍ കൊണ്ട് പോയി കാണിച്ചു കൊടുത്തും കുട്ടികളെ പഠിപ്പിചിരുന്നെങ്കിലോ ?പുഴയില്‍ ഒരു പീരിയഡ് നീന്താന്‍ കൊണ്ട് പോയിരുന്നെങ്കിലോ ?അപ്പോള്‍ കുട്ടികള്‍ പ്രകൃതിയോടിണങ്ങി വളര്‍ന്നേനെ .സ്കൂളില്‍ ഉത്സാഹത്തോടെ പോയേനെ .
പ്രകൃതി ഓരോ കുട്ടിയിലും അതിജീവനത്തിന്റെ വിത്ത് വിതച്ചിട്ടുണ്ട് ,അത് ഓരോ നിമിഷത്തിലും വളരുകയും ക്രമാനുഗതമായി ഉല്‍ഫുല്ലം ആകുകയും ചെയ്യുന്ന രീതിയില്‍ ആണ് ,അതിനെ സാവധാനം സ്വാഭാവികമായി വിടരാന്‍ അനുവദിക്കുന്ന വിദ്യാഭ്യാസ രീതി ആണ് നാം പിന്തുടരേണ്ടത് ,ഇപ്പോഴാവട്ടെ നമ്മുടെ വളര്‍ച്ചയെ തന്നെ മുരടിപ്പിക്കുന്ന രീതിയിലും ആണ് വിദ്യാഭ്യാസം ആസൂത്രണം ചെയ്തിട്ടുള്ളത് .ബിരുദതലം വരെ ഹിന്ദി പഠിച്ച ഒരാളും വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത ഒരാളും ഹിന്ദി സംസാരിക്കുന്ന ഒരു സ്ഥലത്ത് ചെന്നാല്‍ ഹിന്ദി പഠിച്ച ആള് മറ്റേയാളെ ക്കാളും നന്നായി ഹിന്ദി കൈകാര്യം ചെയ്താല്‍ വിദ്യാഭ്യാസം പ്രയോജനകരമായി എന്ന് പറയാം .
പക്ഷെ ഇപ്പോള്‍ അതങ്ങനെയല്ല ,പകരം തിരിച്ചാണ് സംഭവിക്കുന്നത് . പഠിച്ച വ്യാകരണവും ഭാഷയും വിദ്യാഭ്യാസം ഉള്ള ആളെ ചങ്ങലക്കിടുമ്പോള്‍ ജീവിത വിദ്യാലയത്തില്‍ ഹിന്ദി പഠിച്ച രണ്ടാമന് അനായാസം ഹിന്ദി കൈകാര്യം ചെയുന്നു .എഴുതാനോ വായിക്കാനോ പോലും ആദ്യത്തെയാളെ രണ്ടാമന് തോല്‍പ്പിച്ചു എന്നും വരാം .
ഇതിനു മുന്‍പെഴുതിയ കുറിപ്പില്‍ എനിക്ക് ലഭിച്ച പ്രതികരണങ്ങള്‍ പലതും ചൂണ്ടിക്കാട്ടിയത് സിലബസ്സിനെയാണ് .ഒന്നാം പ്രതി സിലബസ് തന്നെയാണെന്നതില്തര്ക്കമില്ല.സിലബസ്സിനെക്കുറിച്ച്പരാതികള് ഉയരുമ്പോള്‍ സര്‍ക്കാര്‍ അത് പരിഷ്കരിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കും .വിദ്യാഭ്യാസ വിദഗ്ദ്ധരും അധ്യാപക സംഘടനയുടെ പ്രധിനിധികളും രാഷ്ട്രീയ പാര്‍ട്ടികളുടെ മൂട് താങ്ങികളും ഒക്കെ അതില്‍ ഉണ്ടായെന്നു വരാം .പക്ഷെ ഒരിക്കലും ഒരു കുട്ടി പോലും അതില്‍ ഉണ്ടാവില്ല .തങ്ങള്‍ പഠിക്കേണ്ടതെന്തു എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്ക് നല്‍കണം എന്ന് ആരും ഇതേ വരെ വാദിച്ചു കേട്ടിട്ടില്ല .പോട്ടെ തന്റെ കുട്ടിയുടെ വിദ്യാഭ്യാസത്തെ പറ്റി ആശങ്കയും വേവലാതിയുമുള്ള ഒരു രക്ഷകര്‍ത്താവിനെ അല്ലെങ്കില്‍ ഒരു മനശാസ്ത്രജ്ഞനെ ഉള്‍പ്പെടുത്തണം എന്ന് ആരും പറയാത്തതെന്താണ് ?
ഇപ്പോള്‍ നിലവിലുള്ള സിലബസ് പരിഷ്കരണ രീതിയും രസാ വഹം തന്നെ .ചെറുശ്ശേരിക്ക് പകരം ഓ.എന്‍ .വി അല്ലെങ്കില്‍ റഫീക്ക് അഹമ്മദ് ,ഇന്ദു ലേഖക്ക് പകരം കൊമാല എന്ന തരത്തില്‍ സിലബസ്സില്‍ കാലികമായ കൃതികള്‍ മലയാളത്തില്‍ ,കുറച്ചു വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കുന്ന കണക്കു ,കമ്പ്യൂട്ടറും ഇലെക്ട്രോനിക്സും സയന്‍സ് വിഷയങ്ങളില്‍ ,തീര്‍ന്നു പരിഷ്കരണം.
കുട്ടികള്‍ തന്നെത്താനെ പഠിക്കുക എന്ന ആശയം വ്യാപകമായത് കുട്ടികളുടെ പ്രവൃത്തിഭാരം വല്ലാതെ കൂട്ടിയതെയുള്ളൂ .ഉല്പ്രേക്ഷയും ഉപമയും പഠിക്കുന്നത് കൂടാതെ അവര്‍ ഇപ്പോള്‍ പ്രൊജക്റ്റ് വര്‍ക്കുകള്‍ക്ക് വേണ്ടി കൂടി സമയം ചെലവഴിക്കണം .ഒരു കണക്കിന്റെ ഉത്തരം കണ്ടെത്താന്‍ പുസ്തകം മുഴുവന്‍ അരിച്ചു പെറുക്കിയിട്ടും എനിക്ക് കഴിഞ്ഞില്ല .ലൈബ്രറിയില്‍ പോയി കുറെ പുസ്തകങ്ങള്‍ കൂടി റെഫര്‍ ചെയ്താലേ ഉത്തരം കിട്ടൂ എന്ന് സാരം .ഒരു പരിധി വരെ നല്ല കാര്യം ,പക്ഷെ അതിനു ലൈബ്രറിയെ സ്കൂളില്‍ ഇല്ലെങ്കിലോ ?
ഉള്ള സൌകര്യങ്ങള്‍ ,അത് ഉപയോഗിക്കാന്‍ ഉള്ള സാഹചര്യങ്ങള്‍ എന്നിവ പരിഗണിക്കാതെ സിലബസ് പരിഷ്കരിച്ചാല്‍ ഉള്ള കുഴപ്പമാണിത് .കാണാതെ പഠിച്ചോ അല്ലാതെയോ നൂറില്‍ നൂറു മാര്‍ക്ക് നേടുന്നവന് വിജയി അല്ലാത്തവന് മോശം എന്ന സമീപനം മാറണം.ഇത് രണ്ടു തരം പൌരന്മാരെ സൃഷ്ടിക്കുന്നതിന്റെ ആദ്യ പടിയാണെന്ന്എല്ലാവര്ക്കും അറിയാം .ഇതിനെ തടയാന്‍ ആയി കൊണ്ട് വന്ന ഗ്രേഡിംഗ് സമ്പ്രദായത്തെയും എത്ര എ പ്ലസ് കിട്ടി എന്നതിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തി രക്ഷിതാകളും വിദ്യാലയങ്ങളും പൊതുസമൂഹവും ഒക്കെ ചേര്‍ന്ന് തകര്‍ത്ത് കൊണ്ടിരിക്കുന്നു .
സിലബസ്സിന്റെ ഉള്ളടക്കം അല്ല ഘടന ആണ് മാറേണ്ടത് ,ആദ്യം തന്നെ ത്രിഭാഷ പദ്ധതി സ്കൂളിന്റെ മതില്‍ക്കെട്ടിനു വെളിയിലേക്ക് എറിയുക .പഠന മാധ്യമം ഇന്ഗ്ലീഷ് ആവണം എന്നത് എല്ലാ സ്കൂളുകളിലും നിര്‍ബന്ധമാക്കുക .ഭാഷാ സ്നേഹം കുട്ടികളുടെ ഭാവിയുടെ ചെലവില്‍ വേണ്ട .മലയാളവും ഹിന്ദിയും സാമൂഹ്യ പാഠവും ഒക്കെ ഹൈ സ്കൂള്‍ ക്ലാസുകളില്‍ പഠിപ്പിച്ചാല്‍ മതി എന്ന് വെക്കുക .എഴുതാനും വായിക്കാനും സംസാരിക്കാനും പഠിപ്പിക്കുക എന്ന നിലയിലേക്ക് ഭാഷ ക്ലാസ്സുകള്‍ മാറ്റിയെടുക്കുക .വ്യാകരണത്തിനുംമറ്റുമായി ചെലവഴിക്കുന്ന മണിക്കൂറുകള്‍ പ്രയോജനകരമായി ചെലവഴിക്കാനാകണം ,സയന്‍സ് വിഷയങ്ങളും കണക്കും ഒക്കെ ആവശ്യത്തിനു ,താല്‍പ്പര്യമുള്ളവര്‍ക്ക് മാത്രം എന്ന രീതിയില്‍ പരിമിതപ്പെടുത്തണം .ഒരു തരം സ്പെഷ്യലൈസ്ഡ് വിദ്യാഭ്യാസ രീതി .
കുറെ കണക്കും ഇന്ഗ്ലീഷും മലയാളവും എന്നതിന് പകരം കുട്ടികള്‍ക്ക് താല്‍പ്പര്യമുള്ള കാര്യങ്ങളിലേക്ക് അവരെ തിരിച്ചു വിടാനാകണം .കുറെ വിവരങ്ങള്‍ വാരി വിഴുങ്ങി വള്ളി പുള്ളി തെറ്റാതെ വിസര്‍ജ്ജിക്കുന്ന കുട്ടിക്ക് കിട്ടുന്ന അതെ ഗ്രേഡ് നല്ലൊരു ചായ ഉണ്ടാക്കുന്ന ,നല്ലൊരു ഫ്രോക്ക് തയ്ക്കുന്ന നല്ലൊരു മാഗസിന് ഉണ്ടാക്കുന്ന ,നന്നായി പൂന്തോട്ടം പരിപാലിക്കുന്ന ,നന്നായി കരകൌശല വസ്തുക്കള്‍ ഉണ്ടാക്കുന്ന കുട്ടികള്‍ക്കും ലഭിക്കണം .അങ്ങനെ വന്നാല്‍ ഇന്ന് നിലവിലുള്ള തൊഴിലിലെ ചാതുര്‍വര്‍ണ്യം അവസാനിക്കും .കുട്ടികളുടെ മാനസികാരോഗ്യം വര്‍ദ്ധിക്കും .
ഇതിനു അധ്യാപകര്‍ ഇപ്പോള്‍ നടത്തുന്ന കങ്കാണി പ്പണി അവസാനിപ്പിച്ചു ടീം ലീഡര്‍ എന്ന നിലയിലേക്ക് ഉയരേണ്ടതുണ്ട് ,ഓരോ തൊഴിലിലും വിദഗ്ധര്‍ ആയവരെ ഗസ്റ്റ് ലക്ചര്‍ ആയോ മറ്റോ കൊണ്ട് വന്നു കുട്ടികളെ പരിശീലിപ്പിക്കണം.സാധാരണ ഗതിയില്‍ ഇതൊന്നും നടക്കാനിടയില്ല .ഇതിന്റെ ഒരു ചെറിയ പഠി ആയിരുന്ന ഡി.പി.ഇ .പി.ക്കെതിരെ പോലും എത്ര വിമര്‍ശനങ്ങള്‍ ആണ് ഉയര്‍ന്നു വന്നത് .
കുട്ടികളെ ഐസില്‍ ഇട്ടു വെക്കുന്ന ഇപ്പോഴത്തെ പരിപാടി അവസാനിപ്പിച്ചു അവരെ സ്വാഭാവികം ആയി വളരാന്‍ അനുവദിക്കുക എന്നതാണ് ഞാന്‍ ഉദ്ദേശിക്കുന്നത് ,സ്കൂള്‍ എന്നത് മറ്റൊരു വീട് ആയി മാറുകയും അവിടെ ജീവിതത്തിന്റെ എല്ലാ തുറകളിലും വിജയിക്കാന്‍ ആവശ്യമായ പരിശീലനം നല്‍കുകയും ചെയ്യുക .ഇന്ന് നിലവില്‍ ഉള്ള എഞ്ചിനീയറിംഗ് ,മെഡിക്കല്‍ അല്ലെങ്കില്‍ എല്‍.ഡി .സി എന്ന രീതിയില്‍ മാറ്റം വന്നെ തീരൂ .
ഇതിനു തൊഴില്‍ അധിഷ്ടിത വിദ്യാഭ്യാസം നല്കിയാല് പോരെ എന്നൊരു ചോദ്യം ഉയരാം.അവിടെയും സ്ഥിതി വ്യത്യസ്തം ഒന്നുമല്ല .കുറെ രാസ സൂത്രങ്ങളും കണക്കിലെ വിദ്യകളും ഒക്കെ കാണാതെ പഠിച്ചാല്‍ നിങ്ങള്‍ക്കു എന്ജിനീര് ആകാം ,തൊഴിലിലെ സാമര്‍ത്ഥ്യം അവിടെ പരിശോധിക്കപ്പെടുന്നില്ല .ഒരു വീടിന്റെ പ്ലാന്‍ വരക്കാന്‍ അറിയുന്നവന് സിവില്‍ എഞ്ചിനീയറിംഗ്പഠിക്കട്ടെ ,നന്നായി വാഹനം അല്ലെങ്കില്‍ യന്ത്രഭാഗം ഡിസൈന്‍ ചെയ്യുന്നവന് മെക്കാനിക്കല്‍ പഠിക്കട്ടെ എന്ന രീതിയില്‍ ആയിരുന്നു തെരഞ്ഞെടുപ്പ് എങ്കിലോ ?താല്‍പ്പര്യവും പ്രതിഭയും ഉള്ളവര്‍ എല്ലാ രംഗത്തും ഉയര്‍ന്നു വന്നേനെ .
ഇന്ന് സംഭവിക്കുന്നത് ആകട്ടെ ,,യാതൊരു താല്‍പ്പര്യവും സ്കില്ലും ഇല്ലാത്ത കുറെ ആള്‍ക്കാരെ തെരഞ്ഞെടുത്തു എഞ്ചിനീയര്‍ അല്ലെങ്കില്‍ ഡോക്ടര്‍ ആക്കുന്ന അവസ്ഥ .അത്തരക്കാര്‍ മേലധികാരികള്‍ ആയാലുള്ള അവസ്ഥയോ ?താഴെയുള്ള പ്രതിഭയുള്ളവരുടെ നൂതനാശയങ്ങള്‍ ഒന്നുകില്‍ നശിപ്പിക്കും ,അല്ലെങ്കില്‍ വെടക്കാക്കി തനിക്കാക്കും .ഒരു പാട് ധിഷണാ ശാലികളെ അങ്ങനെ നശിപ്പിച്ചിട്ടുണ്ട് ,ഇന്നും നശിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട് .
ഇവയൊന്നും നടപ്പാകുമെന്ന പ്രതീക്ഷയൊന്നും എനിക്കില്ല .കേരളത്തിലെ വിദ്യാഭ്യാസത്തെ എല്ലാക്കാലത്തും നശിപ്പിച്ച വിദ്യാഭ്യാസ മാഫിയകള്‍ രംഗത്തിറങ്ങും .സമുദായത്തെയും മതത്തെയും ചൂണ്ടിക്കാട്ടി അവര്‍ വില പേശും .വോട്ട് പ്രധാനം എന്ന് കരുതുന്ന സര്‍ക്കാരുകള്‍ കോടികണക്കിന് വരുന്ന കുട്ടികളുടെ ഭാവി അവര്‍ക്ക് നിസ്സംശയം അടിയറ വെക്കും .തങ്ങളുടെ ചൊല്‍പ്പടിയിലുള്ള മീഡിയകളെ ഉപയോഗിച്ച് ഈ മാഫിയകള്‍ തങ്ങള്‍ കാരണം ആണ് കേരളത്തിലെ വിദ്യാഭ്യാസ പുരോഗതി ഉണ്ടായതെന്ന് വാദിക്കും .നാമെല്ലാം തല കുലുക്കും .അത്ര തന്നെ .
വാല്‍ക്കഷണം :ഒരു ദിവസം കുട്ടികളെയും കൂട്ടി ആവശ്യപ്പെട്ടു അധ്യാപകര്‍ സമരം ചെയ്യാന്‍ പഠിപ്പിക്കുന്ന കാര്യം ഒന്നാലോചിച്ചു നോക്കൂ .നന്നായി സമരം ചെയ്യുന്നവര്‍ക്ക് ,നല്ല മുദ്രാവാക്യം വിളിക്കുന്നവര്‍ക്ക് നൂറു മാര്‍ക്ക് എന്ന സ്ഥിതിയും .നല്ല കാര്യങ്ങള്‍ക് വേണ്ടി സമരം ചെയ്യുന്നവരെയും നമുക്ക് വേണം ,കേരളത്തില്‍ അത് മാത്രം ആരെയും പഠിപ്പി ക്കെണ്ടെങ്കിലും....